Kerala

കലക്ടർ ജാഫർ മാലിക്കും പിവി അൻവർ എംഎൽഎയും തമ്മിലുള്ള തർക്കം നിയമസഭാ സമിതിക്ക് മുന്നിൽ

ആദിവാസി പുനരധിവാസ വികസന മിഷൻ വഴി ഭൂരഹിതരായ പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്നതുമായി ബന്ധപ്പെട്ടാണ് ജാഫർ മാലിക്കും എംഎൽഎയും തമ്മിൽ തർക്കമുണ്ടായത്.

കലക്ടർ ജാഫർ മാലിക്കും പിവി അൻവർ എംഎൽഎയും തമ്മിലുള്ള തർക്കം നിയമസഭാ സമിതിക്ക് മുന്നിൽ
X

തിരുവനന്തപുരം: ഭൂരഹിതരായ പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം മുൻ ജില്ലാ കലക്ടർ ജാഫർ മാലിക്കും നിലമ്പൂർ എംഎൽഎ പിവി അൻവറും തമ്മിലുള്ള തർക്കം നിയമസഭാ സമിതിക്ക് മുന്നിൽ. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും കലക്ടർ ജാഫർ മാലിക്ക് തന്നെ അപമാനിച്ചുവെന്നാണ് എംഎൽഎയുടെ പരാതി. അദ്ദേഹം പരാതി സ്പീക്കർക്ക് കൈമാറി. സഭാചട്ടം 159 അനുസരിച്ച് സ്പീക്കർ ഈ പരാതി സഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് സമിതിക്ക് കൈമാറി.

ആദിവാസി പുനരധിവാസ വികസന മിഷൻ വഴി ഭൂരഹിതരായ പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്നതുമായി ബന്ധപ്പെട്ടാണ് ജാഫർ മാലിക്കും എംഎൽഎയും തമ്മിൽ തർക്കമുണ്ടായത്. നിയമസഭാ സമിതിക്ക് ജാഫർ മാലിക്കിനെയും എംഎൽഎയെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താം. എംഎൽഎ എന്ന നിലയിലുള്ള പി വി അൻവറിന്റെ പ്രിവിലേജിൻമേൽ എന്തെങ്കിലും തരത്തിലുള്ള അവഹേളനമോ അധിക്ഷേപമോ കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുക.

Next Story

RELATED STORIES

Share it