Kerala

കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങല്‍; എ കെ ശശീന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം

കെഎസ്ആര്‍ടിസിയുടെ പര്‍ച്ചേസ് ഇടപാടില്‍ മന്ത്രിക്ക് എന്താണ് കാര്യമെന്നു കോടതി ആരാഞ്ഞു. പര്‍ച്ചേസ് കരാറുമായി ബന്ധപ്പെട്ട് മൈക്രോ ഇഫക്്ട് എന്ന കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി വിമര്‍ശനം.ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഒരു സ്വകാര്യകമ്പനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മന്ത്രിയുടെ ശുപാര്‍ശ കത്തിനെക്കുറിച്ചു ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്.

കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങല്‍; എ കെ ശശീന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം
X

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രനു ഹൈക്കോടതിയുടെ വിമര്‍ശനം. കെഎസ്ആര്‍ടിസിയുടെ പര്‍ച്ചേസ് ഇടപാടില്‍ മന്ത്രിക്ക് എന്താണ് കാര്യമെന്നു കോടതി ആരാഞ്ഞു. പര്‍ച്ചേസ് കരാറുമായി ബന്ധപ്പെട്ട് മൈക്രോ ഇഫക്്ട് എന്ന കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി വിമര്‍ശനം.ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഒരു സ്വകാര്യകമ്പനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മന്ത്രിയുടെ ശുപാര്‍ശ കത്തിനെക്കുറിച്ചു ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്. കരാറില്‍ ഇടപെടേണ്ട കാര്യമെന്താണെന്നും ഇതിനുള്ള സാഹചര്യമെന്തെന്നും കോടതി ആരാഞ്ഞു.


കത്ത് വെറുതെ നല്‍കിയതാണെന്നും മറ്റു ദുരുദ്ദേശങ്ങളില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേസ് ഫെബ്രുവരി 12 നു പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് ഹരജി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാര്‍, കെഎസ്ആര്‍ടിസി, കെഎസ്ആര്‍ടിസി എംഡി, ചെയര്‍മാന്‍, ക്വാണ്ടം പവര്‍ സിസ്റ്റം, ക്വാണ്ടം എഇഒഎന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. സ്പീഡ് പോസ്റ്റ് വഴി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ ഫെബ്രുവരി എട്ടിനു എതിര്‍വാദം സമര്‍പ്പിക്കുമെന്നു കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.




Next Story

RELATED STORIES

Share it