Latest News

ഒരിടത്ത് ഒരു നീതിയും മറ്റൊരിടത്ത് വേറൊരു നീതിയും പറ്റില്ല; മാത്യു കുഴല്‍നാടന്‍

ഒരിടത്ത് ഒരു നീതിയും മറ്റൊരിടത്ത് വേറൊരു നീതിയും പറ്റില്ല; മാത്യു കുഴല്‍നാടന്‍
X

കൊച്ചി: ഭൂരിപക്ഷമാണ് തീരുമാനങ്ങള്‍ക്കുള്ള മാനദണ്ഡമെങ്കില്‍ ഇനിയങ്ങോട്ട് എല്ലാത്തിലും അതു തന്നെയാവണം മാനദണ്ഡമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പ്രതിപക്ഷ നേതാവിന് ചുമതലയുള്ള സ്ഥലമാണ് കൊച്ചി. ഒരിടത്ത് ഒരു നീതി മറ്റൊരിടത്ത് വേറൊരു നീതി പറ്റില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കിയായിരുന്നില്ല കോണ്‍ഗ്രസ് തീരുമാനം എടുത്തിരുന്നതെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.

എ. ഐ ഗ്രൂപ്പിന്റെ ധാരണക്കള്‍ക്കൊടുക്കം കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞു കൊണ്ട് കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനം പ്രഖ്യാപിച്ചിരുന്നു. എ, ഐ ഗ്രൂപ്പ് ധാരണപ്രകാരം ആദ്യത്തെ രണ്ടരവര്‍ഷം വി കെ മിനിമോളും തുടര്‍ന്ന് ഷൈനി മാത്യുവും മേയറാകുമെന്നാണ് കെ പി സി സി തീരുമാനമെടുത്തത്. മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്ന കെ പി സി സി ചട്ടം അംഗീകരിച്ചില്ലെന്ന് ദീപ്തി തുറന്നടിച്ചിരുന്നു.

അതേസമയം, ദീപ്തി മേരി വര്‍ഗീസിന്റെ വാദങ്ങള്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തള്ളിക്കളഞ്ഞു. കെപിസിസി മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് തീരുമാനം എടുത്തത്. കൂട്ടായ തീരുമാനമാണ്. അത് പ്രഖ്യാപിക്കുക മാത്രമാണ് പ്രസിഡന്റിന്റെ ചുമതല.പവര്‍ ഗ്രൂപ്പൊക്ക പലരും ഉന്നയിക്കുന്ന ആരോപണങ്ങളെന്നും വിജയത്തിന്റെ ശോഭ കെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം നോക്കുന്നത് മുമ്പും അവലംബിച്ച മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it