Kerala

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയേക്കും

ക്രമക്കേട് കണ്ടെത്തിയ പോലിസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക റദ്ദാക്കണമോയെന്ന് ഇന്ന് ചേരുന്ന പി.എസ്.സി യോഗം തീരുമാനിക്കും. കോലക്കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിക്കാന്‍ പി.എസ്.സി വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയേക്കും
X

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സിഐ ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കി. പി.എസ്.സി നല്‍കുന്ന പരാതിയും ഇതിനൊപ്പം അന്വേഷിക്കും. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ മുൻനിരയിലെത്തിയത് ക്രമക്കേടിലൂടെയെന്ന് പി.എസ്.സി വിജിലന്‍സ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

ക്രമക്കേട് കണ്ടെത്തിയ പോലിസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക റദ്ദാക്കണമോയെന്ന് ഇന്ന് ചേരുന്ന പി.എസ്.സി യോഗം തീരുമാനിക്കും. കോലക്കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിക്കാന്‍ പി.എസ്.സി വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി കോടതിയെ സമീപിക്കുന്ന കാര്യവും പി.എസ്.സിയുടെ പരിഗണനയിലാണ്. അതേസമയം എസ്എഫ്ഐ നേതാവും പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പ്രണവ് ഒളിവിലാണ്.

Next Story

RELATED STORIES

Share it