- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് അതിക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും: സംയുക്തസമിതി
പേരാമ്പ്രയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ നൗഷാദിന് എസ്‌ഐയുടെ മര്‍ദനത്തില്‍ സാരമായ പരുക്കേറ്റു. കൊയിലാണ്ടിയില്‍ പ്രവര്‍ത്തകരെ വര്‍ഗീയ വാദികളെന്നു അധിക്ഷേപിച്ചതിനെതിരേ പോലിസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കോഴിക്കോട്: കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സംയുക്തസമിതി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് നടത്തുന്ന അവസാനിപ്പിക്കണമെന്ന് സംയുക്തസമിതി ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം നടത്തിയ എ വാസുവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പോലിസ് പലയിടങ്ങളിലും ക്രൂരമായ മര്‍ദനങ്ങളാണ് അഴിച്ചുവിടുന്നുണ്ട്. പേരാമ്പ്രയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ നൗഷാദിന് എസ്‌ഐയുടെ മര്‍ദനത്തില്‍ സാരമായ പരുക്കേറ്റു. കൊയിലാണ്ടിയില്‍ പ്രവര്‍ത്തകരെ വര്‍ഗീയ വാദികളെന്നു അധിക്ഷേപിച്ചതിനെതിരേ പോലിസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പൗരത്വ ബില്ലിനെതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ശക്തിപകരുന്ന നടപടികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വരുംദിനങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കായിരിക്കും സംസ്ഥാനം സാക്ഷിയാവുകയെന്നും സംയുക്തസമിതി പ്രസ്താവനയില്‍ പറഞ്ഞു. അസ്‌ലം ചെറുവാടി, മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി), മുസ്തഫ പാലേരി, എന്‍ കെ റഷീദ് ഉമരി (എസ്ഡിപിഐ), രമേശ് നന്‍മണ്ട, ജിനോഷ് (ബിഎസ്പി) എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















