ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച പി സി ജോര്‍ജിനെതിരേ പ്രതിഷേധം(വീഡിയോ കാണാം)
മതേതര വിശ്വാസികളുടെ പിന്തുണയോടെ ജയിച്ചു കയറിയ ജോര്‍ജ് പൂഞ്ഞാര്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
ഈരാറ്റുപേട്ട: പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച പി സി ജോര്‍ജിനെതിരേതിരേ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം. ഇരുമുന്നണികള്‍ക്കുമെതിരേ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പി സി ജോര്‍ജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള എസ്ഡിപിഐ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന് പിന്തുണ നല്‍കിയിരുന്നു.
മതേതര വിശ്വാസികളുടെ പിന്തുണയോടെ ജയിച്ചു കയറിയ ജോര്‍ജ് പൂഞ്ഞാര്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുകയും ഭരണ ഘടന തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബിജെപിക്ക് പിന്തുണ നല്‍കിയ പി സി ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി. എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മുന്നണികള്‍ മാറി മാറി അവസരവാദക്കളി നടത്തുന്ന പി സി ജോര്‍ജിനോട് പൂഞ്ഞാര്‍ ജനത കണക്കു തീര്‍ക്കും എന്ന് പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT