ഫേസ്ബുക്കിലൂടെ മത വിദ്വേഷ പ്രചരണം; വാടാനപ്പള്ളി സ്വദേശി റിമാന്‍ഡില്‍
പോപുലര്‍ ഫ്രണ്ട് വാടാനപ്പള്ളി ഏരിയ കമ്മിറ്റി നല്‍കിയ പരാതിയില്‍ 153എ വകുപ്പ് പ്രകാരം പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
BY SRF8 Sep 2022 5:02 PM GMT

X
SRF8 Sep 2022 5:02 PM GMT
വാടാനപ്പള്ളി: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയ സംഭവത്തില്‍ വാടാനപ്പള്ളി ഗണേശമംഗലം ബീച്ച് സ്വദേശി വടക്കന്‍ ഗോപിനാഥന്‍ അറസ്റ്റില്‍. പോപുലര്‍ ഫ്രണ്ട് വാടാനപ്പള്ളി ഏരിയ കമ്മിറ്റി നല്‍കിയ പരാതിയില്‍ 153എ വകുപ്പ് പ്രകാരം പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ വാര്‍ത്താ മാധ്യമത്തിന്റെ ഫേസ് ബുക്ക് പേജില്‍ വന്ന വാര്‍ത്തക്ക് താഴെയാണ് ഇയാള്‍ മത നിന്ദയും മത സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഓട്ടോറിക്ഷ തൊഴിലാളിയായ പ്രതിയെ ചാവക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു
Next Story
RELATED STORIES
ഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTഎംബാപ്പെയ്ക്ക് ഡബിള്; ഓറഞ്ച് പടയെ തകര്ത്തെറിഞ്ഞ് ഫ്രാന്സ്
25 March 2023 4:20 AM GMTബെംഗളൂരുവില് മലയാളി വിദ്യാര്ത്ഥി തടാകത്തില് മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMT