പ്രഫ. സാബു തോമസ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

പ്രഫ. സാബു തോമസ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

കോട്ടയം: പ്രഫ. സാബു തോമസിനെ എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി ഗവര്‍ണര്‍ ജ. പി സദാശിവം നിയമിച്ചു.

സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലെ പ്രഫസറായ ഡോ. സാബു തോമസ് ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോളിമര്‍ കെമിസ്ട്രി ശാസ്ത്രജ്ഞനാണ്. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്നാണു ഡോക്ടറേറ്റു നേടിയ സാബു തോമസ്, 1987ലാണ് എംജി സര്‍വകലാശാലയില്‍ അധ്യാപകനാവുന്നത്. നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്.

നാലു വര്‍ഷത്തേക്കാണ് എംജി സര്‍വകലാശാല വൈസ് ചാന്‍സലറായുള്ള നിയമനം.

RELATED STORIES

Share it
Top