Kerala

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യ നിര്‍ണ്ണയം: സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് എത്ര സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും, അതില്‍ 15 വര്‍ഷം കഴിഞ്ഞ എത്ര ബസുകള്‍ ഉണ്ടന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കണം.കേസ് ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യ നിര്‍ണ്ണയം: സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നെന്ന് ഹൈക്കോടതി
X

കൊച്ചി. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്ത് എത്ര സ്വകാര്യ ബസുകള്‍ സര്‍വീസ്സ് നടത്തുന്നുണ്ടെന്നും, അതില്‍ 15 വര്‍ഷം കഴിഞ്ഞ എത്ര ബസുകള്‍ ഉണ്ടന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയത്തില്‍ ബുധനാഴ്ച്ച സര്‍ക്കാര്‍ വിശദമായ സത്യവാങ്ങ്മൂലം നല്‍കണം. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ചൂണ്ടി സ്വദേശിയായ പി ഡി മാത്യു, അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും, വിദഗ്ദ സമിതിയുടെ പഠന റിപോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നത്. നിലവില്‍ 15 വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതു ജനഭിപ്രായം കേട്ടിരുന്നോ എന്നും, ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഹിയറിംഗ് നടത്തിയോ എന്നും, കോടതി സര്‍ക്കാരിനോട് ചോദിച്ചു.ഹരജി കോടതി ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it