Kerala

തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം.

തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്
X

‌തിരുവനന്തപുരം: കാട്ടാക്കടയിൽ മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്. കാട്ടാക്കട സ്വദേശിയായ 31കാരി ജ്യോതികയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടരയോടെ ആണ് സംഭവം.

യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം. മാലയിൽ പിടുത്തമിട്ട മോഷ്ടാവ്, യുവതി നിലത്തു വീണിട്ടും പിടിവിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it