Kerala

പ്രവാസി പുനരധിവാസ പദ്ധതി; അര്‍ഹതാ നിര്‍ണയവും സംരംഭകത്വ പരിശീലനവും എറണാകുളത്ത്

കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം തന്നെ പൂര്‍ത്തിയാക്കുന്നതുമാണ്.

പ്രവാസി പുനരധിവാസ പദ്ധതി;  അര്‍ഹതാ നിര്‍ണയവും സംരംഭകത്വ പരിശീലനവും എറണാകുളത്ത്
X
കോഴിക്കോട്: പ്രവാസി പുനരധിവാസ പദ്ധതിയില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണയ ക്യാംപ് നവംബര്‍ 23 രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് പറവൂരിലുള്ള വ്യാപാരഭവനില്‍ നടക്കും. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം തന്നെ പൂര്‍ത്തിയാക്കുന്നതുമാണ്. അഭിരുചിയുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സിഎംഡി യുടെ സേവനവും ലഭ്യമാക്കും. സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കും.

മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാകുന്ന ഈ പദ്ധതിക്കു കീഴില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും കൊണ്ടുവരണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org യില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.




Next Story

RELATED STORIES

Share it