Kerala

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കാസര്‍കോട് പോസ്റ്ററും കരിങ്കൊടിയും

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കാസര്‍കോട് പോസ്റ്ററും കരിങ്കൊടിയും
X

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കാസര്‍കോട് പോസ്റ്ററും കരിങ്കൊടിയും. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. കൊല്ലത്തുനിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടെ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം.

സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരേ വിമതശബ്ദമുയര്‍ന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it