Kerala

പോസ്റ്റല്‍ വോട്ട്: ഡിജിപിക്കെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഉത്തരവ് ദുരൂഹമാണെന്നാരോപിച്ച് മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പോലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പളളി പരാതിയില്‍ ആരോപിക്കുന്നു.

പോസ്റ്റല്‍ വോട്ട്: ഡിജിപിക്കെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
X

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുചെയ്യുന്ന പോലിസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയ സംഭവത്തില്‍ ഡിജിപിക്കെതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഉത്തരവ് ദുരൂഹമാണെന്നാരോപിച്ച് മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പോലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പളളി പരാതിയില്‍ ആരോപിക്കുന്നു. രണ്ടുദിവസം മുമ്പാണ് ഡിജിപി പോസ്റ്റല്‍ വോട്ടുചെയ്യുന്ന പോലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുളള ഉത്തരവ് പുറത്തിറക്കിയത്.

എല്ലാ ജില്ലാ എസ്പിമാര്‍ക്കും സന്ദേശം അയക്കുകയായിരുന്നു. എന്നാല്‍, ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണ് വിവരം ശേഖരിക്കുന്നതെന്നും ഇതുവഴി പോലിസ് വോട്ട് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലിസുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരമാണെന്ന് വിമര്‍ശനത്തോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. മുമ്പും പോലിസ് ആസ്ഥാനത്തുനിന്നും നോഡല്‍ ഓഫിസര്‍മാര്‍ ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it