Kerala

രോഗവ്യാപനം രൂക്ഷമാവുന്നു; ജില്ലതിരിച്ച് ലോക്ക് ഡൗണിന് നീക്കം

ഉറവിടം അറിയാത്ത കേസുകൾ കൂടുന്നതും സർക്കാരിനെ അലട്ടുന്നുണ്ട്. രോഗിയുടെ വീട്, സ്ഥലം എന്നിവ നോക്കി ഓരോ ജില്ലതോറും കണ്ടയിൻമെൻ്റ് സോണുകൾ തീരുമാനിക്കേണ്ടി വരും.

രോഗവ്യാപനം രൂക്ഷമാവുന്നു; ജില്ലതിരിച്ച് ലോക്ക് ഡൗണിന് നീക്കം
X

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായതോടെ ജില്ലതിരിച്ച് ലോക്ക് ഡൗണിന് നീക്കം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ പരിസര പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ഉറവിടം അറിയാത്ത കേസുകൾ കൂടുന്നതും സർക്കാരിനെ അലട്ടുന്നുണ്ട്. രോഗിയുടെ വീട്, സ്ഥലം എന്നിവ നോക്കി ഓരോ ജില്ലതോറും കണ്ടയിൻമെൻ്റ് സോണുകൾ തീരുമാനിക്കേണ്ടി വരും. ഓഫീസുകളിൽ എല്ലാ ജീവനക്കാരും എത്തണമെന്ന നിർദ്ദേശവും പിൻവലിച്ചിട്ടുണ്ട്. ഒരാൾക്ക് രോഗബാധ ഉണ്ടായാൽ ഓഫീസ് പൂർണമായി അടച്ചിടേണ്ടി വരും എന്നതിനാലാണിത്. സംസ്ഥാനത്ത് കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സാമൂഹവ്യാപനം നടന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സർക്കാർ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സർക്കാരിന്റെ സംവിധാനങ്ങൾ പാളിയെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it