പോപുലര്‍ ഫ്രണ്ട് ഡേ: നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും
നാദാപുരം (കോഴിക്കോട്), എടക്കര (മലപ്പുറം), ഈരാറ്റുപേട്ട (കോട്ടയം), പത്തനാപുരം (കൊല്ലം) എന്നിവിടങ്ങളിലാണ് പരിപാടി
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കാന്‍ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. നാദാപുരം (കോഴിക്കോട്), എടക്കര (മലപ്പുറം), ഈരാറ്റുപേട്ട (കോട്ടയം), പത്തനാപുരം (കൊല്ലം) എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അറിയിച്ചു. 2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന്് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായാണ് ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നത്. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഹിന്ദുത്വഭരണകൂടത്തിന്‍ കീഴില്‍ പൗരന്റെ സൈ്വരജീവിതം അപകടത്തിലായിരിക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും വിഭാഗീയതയും ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്താനുള്ള നീക്കമാണ് സംഘപരിവാരം നടത്തുന്നത്. ഇതിനു വേണ്ടി ഹിന്ദുമത ചിഹ്്‌നങ്ങളെയും ആചാരങ്ങളെയും അവര്‍ ആയുധമാക്കുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തെ മറയാക്കി കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര നീക്കം ജനകീയ പ്രതിരോധത്തിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.
രാജ്യത്തിന് ഭീഷണിയായ ഹിന്ദുത്വ ഫാഷിസം നേതൃത്വം നല്‍കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ ഐക്യനിര ശക്തിപ്പെടേണ്ട കാലഘട്ടമാണിത്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പോപുലര്‍ഫ്രണ്ട് ഡേയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാനും സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂനിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും. യൂനിറ്റി മാര്‍ച്ചിന്റെ നടത്തിപ്പിനായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ മുഹമ്മദാലി ചെയര്‍മാനായും സംസ്ഥാന സമിതി അംഗങ്ങളായ ബി നൗഷാദ്, കെ മുഹമ്മദ് ബഷീര്‍, എം കെ അശ്‌റഫ്, എസ് നിസാര്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും സംഘാടക സമിതിക്ക് രൂപം നല്‍കി. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ്, സംസ്ഥാന സമിതി അംഗങ്ങളായ സി അബ്ദുല്‍ ഹമീദ്, ടി കെ അബ്ദുസമദ്, യഹ്‌യാ തങ്ങള്‍, കെ കെ ഹുസൈര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT