പോപുലര്‍ ഫ്രണ്ട് എടക്കര യൂണിറ്റി മാര്‍ച്ച്: സ്വാഗത സംഘം രൂപീകരിച്ചു
ജനറല്‍ കണ്‍വീനറായി സംസ്ഥാന സമിതിയംഗം പി കെ മുഹമ്മദ് ബഷീറിനെയും കണ്‍വീനറായി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖിനെയും തിരഞ്ഞെടുത്തു.

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനമായ ഫെബ്രുവരി 17ന് എടക്കരയില്‍ സംഘടിപ്പിക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സ്വാഗത സംഘ യോഗം തീരുമാനിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനറായി സംസ്ഥാന സമിതിയംഗം പി കെ മുഹമ്മദ് ബഷീറിനെയും കണ്‍വീനറായി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖിനെയും തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി പി കെ മുഹമ്മദ് സുജീര്‍, പി അബ്ദുല്‍ അസീസ്, മന്‍സൂര്‍ അലി, ഹനീഫ എളയൂര്‍, മുജീബ് എന്‍, ജാഫര്‍ എം, കുട്ടിഹസ്സന്‍ പി കെ. മുഹമ്മദ് ഷമീം, ഉസ്മാന്‍ ഹാജി, സൈനുദ്ദീന്‍ പൊന്നാട്, മുജീബ് കോട്ടക്കല്‍, ഇര്‍ഷാദ് മൊറയൂര്‍, സാദിഖ് അലി കെ കെ എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിലാണ് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുന്നത്. എടക്കരക്ക് പുറമെ, നാദാപുരം (കോഴിക്കോട്), പത്തനാപുരം(കൊല്ലം), ഈരാറ്റുപേട്ട (കോട്ടയം) എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT