Kerala

പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം

പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം
X

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2018-19 അധ്യയന വര്‍ഷത്തേക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനം മലപ്പുറം കെപിഎസ്ടിഎ ഭവനില്‍ ദേശീയ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം നിര്‍വഹിച്ചു. വിദ്യാഭ്യാസ തൊഴില്‍ രംഗത്തെ മുസ്‌ലിംകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും മുന്നേറ്റം തടയാനായി സ്ഥാപിത താല്‍പര്യക്കാരും ഫാഷിസ്റ്റുകളും സംഘടിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ രാജ്യത്തെ വീണ്ടെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്നും സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സഹായ പരിപാടികള്‍ക്ക് പോപുലര്‍ ഫ്രണ്ട് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഫവാസ് ചെമ്മല, സി കെ റാഷിദ് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സമിതിയംഗം കെ മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായിരുന്നു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റഫീഖ് പുളിക്കല്‍, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് സൗദ, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റമീസ്, മലപ്പുറം ഡിവിഷന്‍ പ്രസിഡന്റ് ജാഫര്‍ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തത്.

Next Story

RELATED STORIES

Share it