പോപുലർ ഫ്രണ്ട് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് ഉദ്ഘാടകനായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദീൻ എളമരം പറഞ്ഞു. ദീർഘവീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും സമുദായത്തിന് ആത്മവിശ്വാസം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ മുസ്ലീം സമൂഹം തയ്യാറാവണം.
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. തിരുവനന്തപുരം നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദീൻ എളമരം ഉദ്ഘാടനം ചെയ്തു.
സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘവീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും സമുദായത്തിന് ആത്മവിശ്വാസം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ മുസ്ലീം സമൂഹം തയ്യാറാവണം. ഗുരുതരമായ വെല്ലുവിളികളാണ് മുസ്ലിം സമൂഹം നേരിടുന്നത്. അവിടെ സമുദായ ശാക്തീകരണത്തിന് മുൻഗണന നൽകുന്നതിന് പകരം പരസ്പരം കലഹിച്ച് പരസ്പരം നിർവീര്യമാവാനുള്ള ശ്രമങ്ങളിൽ നിന്നും എല്ലാവരും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഇഫ്താർ സന്ദേശം നൽകി.
സംസ്ഥാന സമിതി അംഗങ്ങളായ എസ് നിസാർ, ഇ സുൽഫി, ജില്ലാ പ്രസിഡന്റ് സലീം കരമന, എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഇ എം നജീബ്, നാസർ കടയറ, അഡ്വ. സി എ താജുദ്ദീൻ, അഡ്വ. കരീം, കരമന ബയാർ (ജമാഅത്ത് കൗൺസിൽ),
ഇബ്രാഹീം മൗലവി, പാനിപ്ര ഇബ്രാഹീം മൗലവി, സൈനുദ്ദീൻ മൗലവി (അൽഹാദി അസോസിയേഷൻ), പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി (മുസ്‌ലിം സംയുക്ത വേദി), നവാസ് മന്നാനി (ഇമാം സെൻട്രൽ ജുമാ മസ്ജിദ് ), ഫത്തഹുദ്ദീൻ റഷാദി (ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്), എൻ എം അൻസാരി (ജമാഅത്തെ ഇസ്‌ലാമി), സിബിൻ (വെൽഫെയർ പാർട്ടി), പ്രഫ. നസീർ (മുൻ ന്യൂനപക്ഷ കമ്മീഷണർ), മുജീബ് റഹ്മാൻ (മുൻ കൗൺസിലർ), പ്രഫ. റഷീദ് (മെക്ക), അഫ്‌സൽ ഖാസിമി, സുനിൽ ഖാൻ (ജനതാ ദൾ) തുടങ്ങിയവർ പങ്കെടുത്തു.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT