പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഇന്നലെ കേസില്‍ വാദം പറയാന്‍ തയ്യാര്‍ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാര്‍ അല്ല എന്ന് അറിയിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സുപ്രീംകോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വരും എന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ തീര്‍ത്തും ലജ്ജാകാരം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്
BY TMY3 April 2019 2:56 PM GMT

X
TMY3 April 2019 2:56 PM GMT
കൊച്ചി:പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നലെ കേസില്‍ വാദം പറയാന്‍ തയ്യാര്‍ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാര്‍ അല്ല എന്ന് അറിയിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സുപ്രീംകോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വരും എന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ തീര്‍ത്തും ലജ്ജാകാരം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. ഫോറം ഷോപ്പിംഗിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസ് ഇനി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഇന്നലെ വാദത്തിനിടെ സര്‍ക്കാര്‍ ഒറ്റത്തവണ നികുതി സ്വീകരിച്ചതിനെതിരെ കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. വാദം തുടര്‍ന്നാല്‍ തിരിച്ചടിയാകും എന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ താല്‍ക്കാലിക പിന്മാറ്റം.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT