Kerala

ഇനി തനി മലയാളി പോലിസ്

ഇനി തനി മലയാളി പോലിസ്
X

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരുടെ യൂനിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പോലിസ് സ്റ്റേഷനുകളുടെ പേരും ഓഫിസുകളുടെ പേരും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. പോലിസ് യൂണിഫോമില്‍ ഉള്‍പ്പെടെ മലയാളത്തില്‍ പേര് നിര്‍ബന്ധമാക്കണമെന്ന് ഡിജിപി യൂണിറ്റ് മേധാവികള്‍ക്ക് ഉത്തരവ് നല്‍കി. പോലിസ് ഉദ്യോഗസ്ഥരുടെ പേര് ഇംഗ്ലീഷില്‍ എഴുതുന്നത് ഭാഷ അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഉമ്മറാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. 88 വയസായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാനാകില്ലെന്ന് കാട്ടി ഉമ്മര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി വിധിച്ചു.

Next Story

RELATED STORIES

Share it