Kerala

മോഡലുകളെ ഹോട്ടലില്‍ തടഞ്ഞതിന് ആറ് കേസുകള്‍: മനുഷ്യാവകാശ കമ്മീഷനില്‍ പോലിസിന്റെ റിപ്പോര്‍ട്ട്

തൃക്കാക്കര പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ പോലിസ് ജീപ്പ് ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡലുകളെ ഹോട്ടലില്‍ തടഞ്ഞതിന് ആറ് കേസുകള്‍: മനുഷ്യാവകാശ കമ്മീഷനില്‍  പോലിസിന്റെ റിപ്പോര്‍ട്ട്
X

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് മോഡലിംഗ്, ഇവന്റ് മാനേജ്‌മെമെന്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറികളില്‍ തടഞ്ഞുവച്ച കുറ്റത്തിന് എറണാകുളം ജില്ലയില്‍ 6 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പോലിസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

തൃക്കാക്കര പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ പോലിസ് ജീപ്പ് ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൗമാരക്കാരായ പെണ്‍കുട്ടികളെ മാഫിയ സംഘങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് സംസ്ഥാന പോലിസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പൊതുപ്രവര്‍ത്തകനായ അഡ്വ ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it