Kerala

ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലിസ്

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2)v പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരുന്നത്. എന്നാൽ ഹൈക്കോടതി ഇടപെട്ട് പരാതി പ്രകാരമുള്ള പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയത് പോലിസിന് തിരിച്ചടിയായിരിക്കുകയാണ്.

ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലിസ്
X

മലപ്പുറം: ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലിസ്. കേസ് റദ്ദ് ചെയ്യാൻ പ്രതികൾ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു. തട്ടിപ്പിനിരയായ ആദിവാസികളുടെ പരാതിയെ തുടർന്നാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തത്.

അട്ടപ്പാടി ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിൽ ജൂലൈ മാസം 31നാണ് കേസെടുത്തത്. എന്നാൽ കേസെടുത്ത് മൂന്ന് മാസമായിട്ടും അറസ്റ്റ് രേഖപ്പെടുത്താൻ പോലിസ് തയ്യാറാകാത്തതാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. രണ്ടാം പ്രതിയായ സിപിഐ ജില്ലാ കമ്മറ്റി അംഗം പിഎം ബഷീറിന്റെയും മൂന്നാം പ്രതിയും അഗളി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറായ ജാക്കീറിൻറെ സിപിഎം ബന്ധവുമാണ് പോലിസിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നതെന്നാണ് വിവരം. മൂന്നാം പ്രതി ജാക്കിറിൻറെ സഹോദരൻ സിപിഎം അഗളി ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ്.

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2)v പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരുന്നത്. എന്നാൽ ഹൈക്കോടതി ഇടപെട്ട് പരാതി പ്രകാരമുള്ള പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയത് പോലിസിന് തിരിച്ചടിയായിരിക്കുകയാണ്. 13,62500 രൂപ തട്ടിയതായാണ് പോലിസ് എഫ്‌ഐആറിൽ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച തുക ലഭിക്കണമെങ്കിൽ ബാങ്ക് അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞു പണം പിൻവലിക്കാനുള്ള ഫോറത്തിൽ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലിസ് പറയുന്നു.

തട്ടിപ്പ് കേസില്‍ ബഷീറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സിപിഐ ജില്ലാ നേതൃത്വം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഭൂമി നികത്താന്‍ അനുമതി തേടിയ ആളില്‍ നിന്ന് കൈക്കൂലി ചോദിച്ചെന്ന ആരോപണവും നേരത്തെ ബഷീറിനെതിരേ ഉയര്‍ന്നിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ജില്ലാ കൗണ്‍സില്‍ അന്വേഷണ സമിതിയെയും നിയോഗിച്ചിരുന്നു. അതേസമയം, പണം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it