Latest News

പാര്‍ലമെന്റില്‍ ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ചര്‍ച്ചയില്ല; ശൈത്യകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാര്‍ലമെന്റില്‍ ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ചര്‍ച്ചയില്ല; ശൈത്യകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ ഗുരുതരമായ വായുമലിനീകരണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടക്കാനിരുന്ന ചര്‍ച്ച നടന്നില്ല. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വടക്കേ ഇന്ത്യയിലെ വായുമലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമായിരുന്നു ഈ തീരുമാനം. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന 'ജി റാം ജി' ബില്ലിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമാവുകയായിരുന്നു.

ഡല്‍ഹിയിലെ മലിനീകരണ വിഷയത്തില്‍ സംസാരിക്കേണ്ടിയിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു. എന്നാല്‍ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ ചര്‍ച്ച നടക്കാതെ വന്നു. ഇനി 2026ലെ ബജറ്റ് സമ്മേളനത്തിലായിരിക്കും വായുമലിനീകരണ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുക. അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് മുന്‍പ് ഈ വിഷയത്തില്‍ ഇനി പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കാന്‍ സാധ്യതയില്ല. മലിനീകരണം പോലെയുള്ള സുപ്രധാന വിഷയത്തേക്കാള്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

കനത്ത മഞ്ഞും പുകയും കാരണം ഡല്‍ഹിയിലെ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. മൂടല്‍ മഞ്ഞ് നിറഞ്ഞതോടെ വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിംഗ് ആന്റ് റിസര്‍ച്ച് ഡാറ്റ പ്രകാരം തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it