Kerala

കഞ്ചാവുമായി അസം സ്വദേശികളായ യുവാക്കള്‍ പിടിയില്‍

അസം സ്വദേശികളായ അബ്ദുള്‍ കരിം(26),നന്ദ റേ(45) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോ പാര്‍ക്ക് പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ തുതീയൂര്‍ ഭാഗത്തുളള ഹോസ്റ്റലില്‍ നിന്നും ഒരു കിലോ കഞ്ചാവുമായി അറസ്റ്റു ചെയ്തത്

കഞ്ചാവുമായി അസം സ്വദേശികളായ യുവാക്കള്‍ പിടിയില്‍
X

കൊച്ചി: ഒരു കിലോ കഞ്ചാവുമായി അസം സ്വദേശികളായ രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.അസം സ്വദേശികളായ അബ്ദുള്‍ കരിം(26),നന്ദ റേ(45) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോ പാര്‍ക്ക് പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ തുതീയൂര്‍ ഭാഗത്തുളള ഹോസ്റ്റലില്‍ നിന്നും അറസ്റ്റു ചെയ്തത്.

പ്രതികള്‍ അസമില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം വന്‍തോതില്‍ കഞ്ചാവ് കൊച്ചിയില്‍ എത്തിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.ആറു മാസമായി ഹോസ്റ്റലില്‍ താമസിക്കുന്ന പ്രതികള്‍ യുവാക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it