ജ്വല്ലറി കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതിനിടയില്‍ മോഷ്ടാക്കള്‍ പിടിയില്‍
മഴുവന്നൂര്‍ വാരിക്കാട്ടു വീട്ടില്‍ ഷിജു (പങ്കന്‍ ഷിജു 40),നെല്ലിക്കുഴി പാറയില്‍ വീട്ടില്‍ അന്‍സില്‍ (30) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് ജ്വല്ലറി കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതിനിടയില്‍ രണ്ട് മോഷ്ടാക്കള്‍ പിടിയില്‍. മഴുവന്നൂര്‍ വാരിക്കാട്ടു വീട്ടില്‍ ഷിജു (പങ്കന്‍ ഷിജു 40),നെല്ലിക്കുഴി പാറയില്‍ വീട്ടില്‍ അന്‍സില്‍ (30) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് ജ്വല്ലറി മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പള്ളിക്കരയില്‍ വച്ച് ഇരുവരെയും പിടികൂടുന്നത്. പോലിസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.
ഇരുപതോളം കേസുകളില്‍ പ്രതിയായ ഇവര്‍ കഴിഞ്ഞ ജൂലൈയിലാണ് ജയില്‍ മോചിതരാകുന്നതെന്ന് പോലിസ് പറഞ്ഞു. ഹില്‍പാലസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് മോഷണം, കുറുപ്പംപടി കൂട്ടുമടം ക്ഷേത്രത്തില്‍ നിന്ന് മോഷണം, പള്ളിക്കര ഷാപ്പില്‍ മോഷണം എന്നിവ നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ഡിവൈഎസ് പി ഇ പി റെജി, എസ്എച്ച് ഒ വി ടി ഷാജന്‍, എസ് .ഐ എം.പി എബി, എ.എസ്. ഐ ശിവദാസന്‍ , എസ്.സി.പി ഒ മാരായ അബ്ദുള്‍ മനാഫ്, അഫ്‌സല്‍, നോബിന്‍, അജിത്, ഷര്‍നാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതുള്‍പ്പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMT