Kerala

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ടോണി ഉറുമീസ്(33) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി ജയിലിലടച്ചത്.വധശ്രമം, ദേഹോപദ്രവം കവര്‍ച്ച, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കേസുകളില്‍ പ്രതിണിയാള്‍

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
X

കൊച്ചി: കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കാലടി, അയ്യമ്പുഴ, അങ്കമാലി, എളമക്കര സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയായ അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ടോണി ഉറുമീസ്(33) നെ കാപ്പ ചുമത്തി ജയിലിലടച്ചു. വധശ്രമം, ദേഹോപദ്രവം കവര്‍ച്ച, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഫെബ്രുവരിയില്‍ എളമക്കര സ്റ്റേഷന്‍ പരിധിയില്‍ റഷീദ് എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി റഷീദിനെ മര്‍ദ്ദിച്ച് 43,000 രൂപയും, 85,000 രൂപ വിലവരുന്ന വാച്ചും കവര്‍ച്ച ചെയ്ത കേസില്‍ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഏപ്രില്‍ 8 ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയും മഞ്ഞപ്രയില്‍ ഗോള്‍ബിന്‍ എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് കാലടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ടോണി ഏഴാം പ്രതിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം ഇതുവരെ 25 പേരെ ജയിലില്‍ അടച്ചതായും, 26 പേരെ നാടുകടത്തിയതായും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it