പൗരത്വസംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരേ ഭരണകൂടവേട്ട: മെയ് ഏഴിന് സംസ്ഥാനത്ത് എസ്ഡിപിഐ സമരകാഹളം
'ജയിലുകള്‍ നിറച്ചാലും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല, ലോക്ക് ഡൗണിന്റെ മറവില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കള്ളകേസേടുത്ത് ജയിലിലടക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്തുക' എന്ന പ്രമേയത്തിലാണ് സമരകാഹളം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ഭീകരനിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂടവേട്ടയ്‌ക്കെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി 2020 മെയ് ഏഴിന് സമരകാഹളം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അറിയിച്ചു. ഏഴിന് വൈകീട്ട് 4.30 ന് ബ്രാഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 'ജയിലുകള്‍ നിറച്ചാലും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല, ലോക്ക് ഡൗണിന്റെ മറവില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കള്ളകേസേടുത്ത് ജയിലിലടക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്തുക' എന്ന പ്രമേയത്തിലാണ് സമരകാഹളം സംഘടിപ്പിക്കുന്നത്.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ വൈറസ് ബാധിക്കില്ല. ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാരിന്റെ വംശീയമായ വിദ്വേഷപ്രചാരണങ്ങളും അടിച്ചമര്‍ത്തലുകളും ലോകരാജ്യങ്ങളുടെ മുന്നില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ പോലും ഡല്‍ഹി പോലിസിനെ കയറൂരിവിട്ട് പൗരാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ഥികളെയും ഭീകരനിയമം ചുമത്തി തടവിലാക്കുകയാണ്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. റെഡ്‌സോണില്‍ പൊതുനിരത്തുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാവാത്തതിനാല്‍ അവരവരുടെ വീടുകളിലിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT