Kerala

സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പോലിസ് ആക്ടിൽ ഭേദഗതി വരുത്തണം; ശിപാർശയുമായി ഡിജിപി

വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പോലിസ് ആക്ടിൽ ഭേദഗതി വരുത്തണം; ശിപാർശയുമായി ഡിജിപി
X

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പോ​ലി​സ് ആ​ക്റ്റി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന ശി​പാ​ർ​ശ​യു​മാ​യി ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ. വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്.

ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ൾ മാ​ത്ര​മ​ല്ല തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​ക​ളും കു​റ്റ​ക​ര​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്നാ​ണ് ഡിജിപി ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ സൈ​ബ​ർ കേ​സു​ക​ളി​ൽ ഭൂ​രി​പ​ക്ഷം പ്ര​തി​ക​ൾ​ക്കും വേ​ഗ​ത്തി​ൽ ജാ​മ്യം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. സൈ​ബ​ർ കേ​സു​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് മ​തി​യാ​യ നി​യ​മം കേ​ന്ദ്ര ഐ​ടി ആ​ക്ടി​ൽ ഇ​ല്ലെ​ന്നും അ​തി​നാ​ൽ കേ​ര​ള പോ​ലി​സ് ആ​ക്ടി​ൽ പു​തി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ഡി​ജി​പി ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്.

Next Story

RELATED STORIES

Share it