പുറത്തിറങ്ങിയാല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഓടയിലിടും; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ പോക്‌സോ കേസിലെ ഇരയ്ക്ക് വധഭീഷണി
പോലിസ് നടപടിക്കു പിന്നാലെ നിരന്തരം ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയാണെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. കേസിലെ സാക്ഷികളേയും വീടുകയറി ഭീഷണിപ്പെടുത്തുകയാണ്. കേസില്‍ ഉള്‍പ്പെട്ടവരുടെ ബന്ധുക്കള്‍ മാനസികമായും ശാരീരികവുമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും പെണ്‍കുട്ടി പറയുന്നു.

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ പോക്‌സോ കേസിലെ ഇരയ്ക്കും കുടുംബത്തിനും വധഭീഷണി. പരീക്ഷ എഴുതാനായി പുറത്തിറങ്ങിയാല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കരിച്ചശേഷം ഓടയിലിടുമെന്നാണ് ഭീഷണി. പോലിസ് സ്‌റ്റേഷന്‍ അക്രമണവും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡും ഡിസിപി ചൈത്ര തെരേസ ജോണിനെതിരേ വകുപ്പുതല അന്വേഷണവും ഉള്‍പ്പടെ ഏറെ വിവാദമായ കേസാണിത്. കേസില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്റിലാണ്. പോലിസ് നടപടിക്കു പിന്നാലെ നിരന്തരം ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയാണെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. കേസിലെ സാക്ഷികളേയും വീടുകയറി ഭീഷണിപ്പെടുത്തുകയാണ്. കേസില്‍ ഉള്‍പ്പെട്ടവരുടെ ബന്ധുക്കള്‍ മാനസികമായും ശാരീരികവുമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും പെണ്‍കുട്ടി പറയുന്നു.
ഇരയേയും അച്ചനേയും ചേര്‍ത്ത് മോശം പരാമര്‍ശം നടത്തുന്നു. പുറത്തുപറയാന്‍ പറ്റാത്ത തരത്തിലുള്ള അസഭ്യവര്‍ഷമാണ് നടത്തുന്നത്. ഭീഷണിയെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ ഇരുന്ന പഠിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലാണ് പഠിച്ചിരുന്നത്. ഇവിടേയും വന്ന് ഭീഷണിപ്പെടുത്തി. വെട്ടിക്കീറുമെന്നും പെട്രോള്‍ ഒഴിച്ചു ഇവരുടെ വണ്ടി കത്തിക്കുമെന്നും പറഞ്ഞു. തന്റെ രണ്ട് കുട്ടികളെ നശിപ്പിക്കുമെന്ന് പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതായും ബന്ധുവായ സ്ത്രീയും പറയുന്നു. വണ്ടിയുടെ ടയര്‍ ഇളക്കിവച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. മെഡിക്കല്‍ കോളജ് പോലിസിന് പരാതി നല്‍കിയെങ്കിലും നടപടിയില്ല. പരാതി നല്‍കിയപ്പോള്‍ പോലിസുകാര്‍ പരിഹസിക്കാന്‍ ശ്രമിച്ചുവെന്ന് അവര്‍ പറഞ്ഞു.
ഈ കേസിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയവരെ തിരഞ്ഞൊണ് ഡിസിപി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്. കല്ലേറ് നടത്തിയ 26 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്നുമുള്ള പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശികളായ രാജീവ് (24), ശ്രീദേവ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തിരുന്നു. ഇവരെ പിടികൂടിയതറിഞ്ഞ് വഞ്ചിയൂരുള്ള ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ എസ്ഐയെ കാണണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരോട് ആവശ്യപ്പെട്ടു.
ഈസമയം എസ്ഐയുടെ മുറിയില്‍ വേറെ പരാതിക്കാരുണ്ടായിരുന്നു. അവര്‍ പോയശേഷം കാണാമെന്ന് പോലിസുകാര്‍ പറഞ്ഞെങ്കിലും ക്ഷുഭിതരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സ്റ്റേഷന് പുറത്തിറങ്ങി ജനാലയ്ക്ക് നേരെ കല്ലേറ് നടത്തിയെന്ന് പോലിസ് പറയുന്നു. കല്ലേറിയില്‍ ജനാലയുടെ ചില്ലുകള്‍ തകര്‍ന്നു. പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു ഡിസിപി ചൈത്ര തേരേസാ ജോണ്‍ മേട്ടുക്കടയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധിച്ചത്. ഇതിനേതിരേ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പരാതി നല്‍കിയതോടെ മുഖ്യമന്ത്രിയും ഡിജിപിയും ഡിസിപിയില്‍ നിന്നും വിശദീകരണം തേടുകയും വകുപ്പുതല അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഡിസിപി പദവിയില്‍ നിന്നും അടിയന്തരമായി ചൈത്രയെ മാറ്റുകയും ചെയ്തു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMT