പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ആല ജോയി സദനത്തില്‍ തോമസ് (58) നെയാണ് പോക്‌സോ കേസില്‍ ഇലവുംതിട്ട പോലിസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം;  മധ്യവയസ്‌കന്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത ബാലനെ പുകയില ഉല്‍പന്നങ്ങളും ലഹരി വസ്തുക്കളും നല്‍കി വശീകരിച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ പോലിസ് പിടിയിലായി. ആല ജോയി സദനത്തില്‍ തോമസ് (58) നെയാണ് പോക്‌സോ കേസില്‍ ഇലവുംതിട്ട പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളിപ്പോള്‍ മെഴുവേലി കല്ലംമോടി സുരാജ്ഭവനിലാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ സജീവിന്റെ നിര്‍ദ്ദേശപ്രകാരം ഇലവുംതിട്ട എസ് എച്ച്ഒ ടി കെ വിനോദ് കൃഷണന്‍, എസ്‌ഐ ശശികുമാര്‍ ടി പി, ലിന്‍സണ്‍ സി എം, പോലിസുദ്യോഗസ്ഥരായ ശ്യാംകുമാര്‍, എസ് അന്‍വര്‍ഷ, എസ് ശ്രീജിത്ത്, എസ് അനൂപ്, അജിത്ത് എന്നിവരുള്‍പ്പെട്ട പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RELATED STORIES

Share it
Top