Kerala

ജന്മദൗത്യം തിരിച്ചറിയാൻ ഹരിതയ്ക്ക് കഴിയണം; വ്യതിചലിച്ചാല്‍ ഓര്‍മ്മപ്പെടുത്തേണ്ടി വരുമെന്ന് പി കെ നവാസ്

നവാസിന് പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങളും രംഗത്തെത്തി.

ജന്മദൗത്യം തിരിച്ചറിയാൻ ഹരിതയ്ക്ക് കഴിയണം; വ്യതിചലിച്ചാല്‍ ഓര്‍മ്മപ്പെടുത്തേണ്ടി വരുമെന്ന് പി കെ നവാസ്
X

കോഴിക്കോട്: എംഎസ്എഫ് നേതൃത്വത്തിനെതിരേ പരാതി നൽകിയ ഹരിത പ്രവർത്തകരെ വിമർശിച്ച് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ജന്മദൗത്യം തിരിച്ചറിയാന്‍ ഹരിതയ്ക്ക് കഴിയണം. ദൗത്യത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ഓര്‍മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. കോടതി വരാന്തയില്‍ തീരാത്ത പ്രശ്‌നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു.

ഹരിത രൂപീകരിച്ചതിന്‍റെ പത്താം വാർഷിക ദിനത്തിൽ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശിൽപശാലയിലായിരുന്നു പരാതി നൽകിയവര്‍ക്ക് എതിരെയുള്ള നവാസിന്റെ വിമർശനം.

അതേസമയം നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ലീഗ് ഉന്നതാധികാര സമിതിയംഗം എം കെ മുനീർ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തിൽ നവാസിനെതിരേ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ് ലിം ലീഗിനെ തകർക്കാനുളള സിപിഎം ശ്രമമാണ് അറസ്റ്റെന്നും മുനീർ ആരോപിച്ചു.

നവാസിന് പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങളും രംഗത്തെത്തി. നവാസിന്‍റെ ചിരിക്കുന്ന ചിത്രമാണ് മുഈന്‍ അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it