പി ജെ ജോസഫ് ആദരണീയനായ നേതാവ്; നീതി നിഷേധം കാട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി

അദ്ദേഹത്തോട് പാര്‍ട്ടി ഒരുതരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വ്യത്യസ്തസമീപനമുണ്ടായിട്ടില്ല.

പി ജെ ജോസഫ് ആദരണീയനായ നേതാവ്; നീതി നിഷേധം കാട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ തനിക്കും ജോസ് കെ മാണിക്കും ഇരട്ടനീതിയാണെന്ന പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ വിമര്‍ശനത്തിന് മറുപടിയുമായി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്ത്. കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫെന്ന് ജോസ് കെ മാണി എംപി വ്യക്തമാക്കി. അദ്ദേഹത്തോട് പാര്‍ട്ടി ഒരുതരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വ്യത്യസ്തസമീപനമുണ്ടായിട്ടില്ല.

രാജ്യസഭാ സീറ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനം കേരളത്തിലാകെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കണമെന്ന് പി ജെ ജോസഫ് ഉള്‍പ്പെടുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഏകകണ്ഠമായി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുമ്പില്‍ വന്നിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥിത്വം പി ജെ ജോസഫ് ആവശ്യപ്പെട്ടപ്പോള്‍തന്നെ അവിടെ ഏകാഭിപ്രായം രൂപപ്പെടാത്തതുകൊണ്ടാണ് സ്റ്റിയറിങ് കമ്മിറ്റിയിലേക്ക് പോവേണ്ടിവന്നത്. സ്റ്റിയറിങ് കമ്മിറ്റിയില്‍ വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നുവന്ന സാഹചര്യം ചെയര്‍മാന്‍ വിശദീകരിച്ചു. പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിമയം നടത്തി ഒരു തീരുമാനമെടുക്കുന്നതിനാണ്്

സ്റ്റിയറിങ് കമ്മിറ്റി യോഗം ചെയര്‍മാനെ ചുമതലപ്പെടുത്തിയത്. കോട്ടയം സീറ്റിനോടൊപ്പം ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നതായിരുന്നു കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിന്റെ ഹൃദയമായ കോട്ടയം സീറ്റ് ഒരിക്കലും ഏതെങ്കിലും സീറ്റുമായി വച്ചുമാറുന്നതിന് കഴിയുമായിരുന്നില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം നാളിതുവരെ പാലിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

NSH

NSH

Our Contributor help bring you the latest article around you


RELATED STORIES

Share it
Top