Kerala

പിറവം പള്ളി തര്‍ക്കം: മൂന്നാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്മാറി

ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം, ടി വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പിന്മാറിയത്

പിറവം പള്ളി തര്‍ക്കം: മൂന്നാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്മാറി
X

കൊച്ചി: പിറവം പള്ളിയ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്മാറി. ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം, ടി വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പിന്മാറിയത്. പ്രത്യേക കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയായിരുന്നു ബെഞ്ചിന്റെ പിന്മാറ്റം. മുമ്പ് പി ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ ഹരജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ദേവന്‍ രാമചന്ദ്രന്‍ മുമ്പ് സഭാ തര്‍ക്ക കേസില്‍ ഒരു വിഭാഗത്തിന് വേണ്ടി ഹാജരായതാണെന്ന് യാക്കോബായ സഭയ്ക്കു വേണ്ടി ഹരജി സമര്‍പ്പിച്ച വ്യക്തി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് പിന്മാറ്റം. ഇതിനു ശേഷമാണ് കേസ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്ക് എത്തിയത്. എന്നാല്‍ ജസ്റ്റിസ് ചിദംബരേഷും പള്ളി തര്‍ക്ക കേസില്‍ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് രണ്ടാമത്തെ ബഞ്ചും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി. പിന്നീടാണ് ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന മൂന്നാമത്തെ ബെഞ്ചിലേക്ക് കേസെത്തിയത്. എന്നാല്‍ കാരണങ്ങള്‍ വ്യക്തമാക്കാതെ മൂന്നാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്മാറി. ഇതേത്തുടര്‍ന്ന് ഇനി കേസ് ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.



Next Story

RELATED STORIES

Share it