Latest News

ഗസയിലേക്ക് യാത്ര തിരിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്

ഗസയിലേക്ക് യാത്ര തിരിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്
X

ഗസ: ഗസയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ കപ്പല്‍ യാത്ര ആരംഭിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും ഈ കപ്പല്‍ യാത്രയിലുണ്ട്.






മാനുഷിക സംഘടനകളുടെ കൂട്ടായ്മയായ എഫ്എഫ്‌സി ഗസയില്‍ എത്തിച്ചേരാന്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. മെയ് മാസത്തിന്റെ തുടക്കത്തില്‍ നടത്താനിരുന്ന ഒരു ദൗത്യം, മാള്‍ട്ട തീരത്ത് വച്ച് ഡ്രോണ്‍ ആക്രമത്തെ ത്തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. ആക്രമണത്തിന് ഇസ്രായേലാണ് ഉത്തരവാദിയെന്ന് എഫ്എഫ്‌സി ആരോപിച്ചിരുന്നു.


ഗസയിലെ ഇസ്രായേല്‍ ഉപരോധത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ഫ്രീഡം ഫ്ലോട്ടില്ല. തുന്‍ബെര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍, ഫലസ്തീന്‍-അമേരിക്കന്‍ അഭിഭാഷകന്‍ ഹുവൈദ അറഫ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നതരും കപ്പലില്‍ ഉണ്ട്. 'മാനുഷിക ഉപരോധം, വംശഹത്യ, ഇസ്രായേല്‍ രാജ്യത്തിന് അനുവദിച്ചിരിക്കുന്ന ശിക്ഷാ ഇളവ് എന്നിവയെ അപലപിക്കുക, അന്താരാഷ്ട്ര അവബോധം വളര്‍ത്തുക' എന്നീ ലക്ഷ്യങ്ങളാണ് ഈ ദൗത്യത്തിനുള്ളതെന്ന് യാത്രയില്‍ പങ്കെടുക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it