Top

You Searched For "withdraw"

ലോക്ക് ഡൗണ്‍ നീട്ടില്ല; സംസ്ഥാനങ്ങള്‍ക്ക് ഘട്ടങ്ങളായി പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി

2 April 2020 6:44 PM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല...

ജസ്റ്റിസ് കെമാല്‍ പാഷയുടെ പോലിസ് സുരക്ഷ പിന്‍വലിച്ചു; പോലിസ് നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിനാലാകും സുരക്ഷ പിന്‍വലിച്ചതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

7 Dec 2019 11:11 AM GMT
ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ ജീവനക്കാരെ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും വന്നത്.നിലവിലെ സാഹചര്യത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സുരക്ഷ ആവശ്യമില്ലെന്നും അതിനാല്‍ നാലു സുരക്ഷ ജീവനക്കാരും അവരവരുടെ മാതൃയൂനിറ്റുകളിലേക്ക് തിരിച്ചു പോകണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാലു ജീവനക്കാരും ഇന്നു ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിപോയി.ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സുരക്ഷ സമിതി സുരക്ഷ സംബന്ധിച്ച് നടത്തിയ അവലോകനത്തില്‍ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ജീവനക്കാരെ പിന്‍വലിച്ചതെന്നാണ് പറയുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു

ശ്രീചിത്രയില്‍ ചികില്‍സാ ഇളവ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിന്‍വലിക്കണം: കെ സുധാകരന്‍ എംപി

3 Dec 2019 6:48 AM GMT
കേന്ദ്രസര്‍ക്കാരിന്റെ സൗജന്യചികില്‍സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഇവിടെ നടപ്പാക്കിയിട്ടില്ല. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും പലവട്ടം ശ്രമിച്ചെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ലെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.

യുഎപിഎ പിന്‍വലിക്കണം: എസ്ഡിപിഐ

2 Nov 2019 2:52 PM GMT
മാവോ വാദിയായി എന്നതിന്റെ പേരില്‍ ഒരാളും പീഡിപ്പിക്കപ്പെടുകയില്ലെന്ന് പാലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ലഘുലേഖ കൈവശം വെച്ചു എന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതെന്തിനെന്ന് വ്യക്തമാക്കണം.

സംഘപരിവാര അനുകൂല പുരാവസ്തു ഗവേഷകനെ ആദരിക്കുന്ന ചടങ്ങ് ഉപേക്ഷിച്ചു

16 Oct 2019 9:11 AM GMT
കോഴിക്കോട്: ഫാറൂഖ് കോളജില്‍ സംഘപരിവാര അനുകൂല വിവാദ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദിനെ ആദരിക്കാനുള്ള തീരുമാനം സംഘാടകര്‍ ഉപേക്ഷിച്ചു. കേരളത്തിലെ അലിഗഡ് ...

മുത്തൂറ്റിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു

10 Oct 2019 4:14 PM GMT
ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുടെ സംഘടനയുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) പ്രതിനിധികളും ഒപ്പുവച്ചു. ഇതേത്തുടര്‍ന്ന് സമരം പിന്‍വലിക്കാനും തീരുമാനിച്ചു

ഖനനനിരോധനം പിന്‍വലിച്ച നടപടി: സര്‍ക്കാര്‍ ക്വാറി മാഫിയകളുടെ ഏജന്റാവരുതെന്ന് എസ്ഡിപിഐ

21 Aug 2019 11:07 AM GMT
പശ്ചിമഘട്ടത്തിലെ പാറക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടെയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നത് ഖനനം തന്നെയാണ്.

സംസ്ഥാനത്തെ ക്വാറികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

21 Aug 2019 9:04 AM GMT
ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. അതേസമയം, മഴ മാറുന്നതിന് മുമ്പുതന്നെ ക്വാറികളുടെ നിരോധനം പിൻവലിച്ചത് വിമർശന വിധേയമായിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു

8 Aug 2019 2:12 PM GMT
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം സ്വദേശി ഡി ഫ്രാന്‍സിസ് ആണ് ഹരജി പിന്‍വലിച്ചത്.നേരത്തെ ഇദ്ദേഹത്തോടെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരായി. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഇപ്പോള്‍ സംശയങ്ങളൊന്നുമില്ലെന്ന് ഫ്രാന്‍സിസ് കോടതിയെ അറിയിച്ചു

കര്‍ദിനാളിനെതിരെ വൈദികര്‍ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു

20 July 2019 8:34 AM GMT
വൈദികര്‍ സ്ഥിരം സിനഡുമായി ഇന്നലെയും ഇന്നുമായി നടന്ന ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.വൈദികര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അടുത്ത മാസം ചേരുന്ന പൊതു സിനഡില്‍ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്

പോലിസ് കംപ്ലയിന്റ് അതോറിറ്റി പുനസംഘടിപ്പിക്കണമെന്ന ഹരജി പിന്‍വലിച്ചു

17 July 2019 3:10 PM GMT
നിയമം ചോദ്യം ചെയ്തു കോടതിയെ സമീപിക്കുമ്പോള്‍ മതിയായ കാരണങ്ങള്‍ വേണം എന്ന് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഹരജി പിന്‍വലിച്ചു ശരിയായ നിലയില്‍ പുതിയ ഹരജി സമര്‍പ്പിക്കാന്‍ ഹരജിക്കാരന്‍ അനുമതി തേടുകയായിരുന്നു

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് : ഹരജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ അനുമതി

16 July 2019 7:13 AM GMT
വോട്ടിംഗ് യന്ത്രങ്ങളും രേഖകളും മറ്റും കാക്കനാട് നിന്നും തിരികെ മഞ്ചേശ്വരത്തേക്ക് കൊണ്ടുപോകുന്നതിന്റെ ചിലവ് സുരേന്ദ്രന്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2016ലെ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്‌ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖിനോടായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്

വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മറ്റി

13 July 2019 1:57 PM GMT
കുത്തകളെ നോവിക്കാതെ പ്രവാസികള്‍ ഉള്‍പ്പെട്ട കേരളത്തിലെ സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നു യോഗം വിലയിരുത്തി.

മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന ആരോപണം: ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഫിറോസ് പിന്‍വലിച്ചു

11 July 2019 2:25 PM GMT
ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നോയെന്ന് ഹൈക്കോടതി ഫിറോസിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അനുമതി തേടിയിരുന്നില്ലെന്ന് ഫിറോസ് അറിയിച്ചു. ഇപ്പോള്‍ അനുമതി തേടി ഗവര്‍ണര്‍,സര്‍ക്കാര്‍ എന്നിവര്‍ക്ക് ഹരജി നല്‍കിയ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചതെന്ന് ഫിറോസ് പറഞ്ഞു

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ്: ക്രമക്കേട് ആരോപിച്ച് കെ സുരേന്ദ്രന്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

21 Jun 2019 7:44 AM GMT
ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച് സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി സുരേന്ദ്രന് ഹരജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു

ബിജെപി നേതാവിന്റെ പരാതി; ട്രെയിനുകളിലെ മസാജ് സര്‍വീസ് പദ്ധതി തുടങ്ങും മുമ്പേ ഉപേക്ഷിച്ചു

15 Jun 2019 8:16 PM GMT
ഇന്‍ഡോര്‍ എംപിയും ബിജെപി നേതാവുമായ ശങ്കര്‍ ലവാനി പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ തീരുമാനം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്

പിജി വിദ്യാര്‍ഥികളുടെ സൂചനാ പണിമുടക്ക് ഇന്ന്; ദന്തല്‍ വിഭാഗം പിന്‍മാറി

14 Jun 2019 1:04 AM GMT
സ്‌റ്റൈപന്റ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ഇന്ന് ഒപിയും കിടത്തിച്ചികില്‍സയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ പണിമുടക്കില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ വകുപ്പ് ഇടപെട്ടു; പിവിഎസ് ആശുപത്രിയിലെ സമരം ഒത്തുതീര്‍ന്നു

20 May 2019 2:57 PM GMT
2019 ഏപ്രില്‍ 30നും അതിനു മുമ്പും സ്ഥാപനത്തില്‍ നിന്നു പോയ എല്ലാ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് സമ്മതിച്ചു. 2018 ആഗസ്റ്റ് മുതല്‍ നേഴ്‌സിങ് ഇതര ജീവനക്കാര്‍ക്കും 2019 ജനുവരി മുതല്‍ നേഴ്‌സിങ് ജീവനക്കാര്‍ക്കും ശമ്പളക്കുടിശ്ശികയുള്ളതില്‍ ഏപ്രില്‍ 30ന് സ്ഥാപനത്തില്‍ നിന്ന് പോയ ജീവനക്കാര്‍ക്കും നിലവില്‍ തുടരുന്നവര്‍ക്കും തൊഴില്‍ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങള്‍ നല്‍കും.നിലവിലുള്ള വേതന കുടിശികയുടെ ആദ്യ ഗഡു മെയ് 24നും രണ്ടാം ഗഡു ജൂണ്‍ 10നും നല്‍കും. 2019 ഏപ്രിലില്‍ സ്ഥാപനത്തില്‍ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും 2019 ആഗസ്റ്റ് 20നുള്ളില്‍ നല്‍കും.

ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്ന ഹരജി പിന്‍വലിച്ചു

18 May 2019 2:55 AM GMT
കാരണങ്ങളൊന്നും വ്യക്തമാക്കാതെ ഹരജിക്കാരി മീന മേനോന്‍ ഹരജി പിന്‍വലിക്കുകയാണെന്നു കോടതിയില്‍ അറിയിക്കുകയായിരുന്നു. സമാനമായ ആവശ്യമുന്നയിച്ച് നേരത്തെ നല്‍കിയ ഹരജി ഏപ്രില്‍ അഞ്ചിന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാതെ വീണ്ടും പുതിയ ഹരജി ഫയല്‍ ചെയ്യുന്നത് ശരിയാണോയെന്ന് കോടതി ആരാഞ്ഞിരുന്നു

ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു

13 April 2019 8:37 AM GMT
ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധവാലികര്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥിയെ പിന്‍വലിച്ചെന്ന വ്യാജവാര്‍ത്ത പാര്‍ട്ടിയുടെ മുന്നേറ്റം തടയാന്‍: എസ്ഡിപിഐ

8 April 2019 10:54 AM GMT
ഏറ്റവുമാദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട, പ്രചാരണരംഗത്ത് ഏറെ മുന്നോട്ടുപോയ വടകരയില്‍ പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും മുന്നേറ്റവും തടയുന്നതിനുള്ള തല്‍പ്പരകക്ഷികളുടെ കുല്‍സിത ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

മോദിക്കെതിരേ മല്‍സരം: 111 തമിഴ് കര്‍ഷകരെ പിന്‍മാറ്റാന്‍ ബിജെപി

27 March 2019 6:58 AM GMT
മോദി മല്‍സരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരേ കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്

കശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമി നിരോധനം പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ

7 March 2019 6:59 PM GMT
ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ് അധ്യക്ഷത വഹിച്ചു

പുല്‍വാമ ആക്രമണം: കശ്മീരി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

17 Feb 2019 6:39 AM GMT
മിര്‍വായിസ് ഉമര്‍ ഫാറൂഖിനു പുറമെ, ഷബീര്‍ ഷാ, ഹാഷിം ഖുറൈശി, ബിലാല്‍ ലോണ്‍, അബ്്ദുല്‍ അലി ഗനി എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്

പിറവം പള്ളി തര്‍ക്കം: മൂന്നാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്മാറി

25 Jan 2019 12:46 PM GMT
ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം, ടി വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പിന്മാറിയത്

ഡോ.ആനന്ദ് തെല്‍തുംബ്‌ദെയ്‌ക്കെതിരായ കേസ് റദ്ദാക്കണം: എന്‍സിഎച്ച്ആര്‍ഒ

19 Jan 2019 4:45 PM GMT
അദ്ദേഹത്തിനെതിരേ പോലിസ് ചുമത്തിയ കേസ് റദ്ദാക്കണം. മാസങ്ങളായി ജയിലില്‍ അടച്ചിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളവരെ എത്രയുംവേഗം മോചിപ്പിക്കാനും തയ്യാറാവണം. മുഴുവന്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് ബിജെപി നേതൃത്വം കൊടുക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുമെന്നും എന്‍സിഎച്ച്്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Share it