- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ഡ് രഹിത എടിഎം സംവിധാനത്തിന്റെ വിപുലീകരണം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമോ?
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ)ഉപയോഗിച്ച് ആണ് എല്ലാ ബാങ്കുകളില്‍ നിന്നും എടിഎം നെറ്റ് വര്‍ക്കുകളില്‍നിന്നും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാവുക. നിലവില്‍ രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകളില്‍ മാത്രമേ ഈ സംവിധാനം ലഭ്യമായിട്ടുള്ളു.
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ നിലവില്‍ കാര്‍ഡ് രഹിത എടിഎം സംവിധാനം ലഭ്യമാണ്. മുഴുവന്‍ എടിഎമ്മുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പണനയ പ്രഖ്യാപനത്തിനിടെ അറിയിച്ചത്.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ)ഉപയോഗിച്ച് ആണ് എല്ലാ ബാങ്കുകളില്‍ നിന്നും എടിഎം നെറ്റ് വര്‍ക്കുകളില്‍നിന്നും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാവുക. നിലവില്‍ രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകളില്‍ മാത്രമേ ഈ സംവിധാനം ലഭ്യമായിട്ടുള്ളു.
പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാനയം അവതരിപ്പിക്കവേ ആണ് ആര്‍ബിഐ ഗവര്‍ണര്‍ കാര്‍ഡ് രഹിത പേയ്‌മെന്റുകള്‍ വ്യാപിക്കാന്‍ നിര്‍ദേശിച്ചത്. യുപിഐ ഉപയോഗിച്ച് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ എല്ലാ ബാങ്കുകളിലും വ്യാപിക്കുമെന്നായിരുന്നു ഗവര്‍ണറുടെ അറിയിപ്പ്.
ഉപഭോക്താക്കള്‍ക്ക് ഗുണകരമോ?
നിലവില്‍ എടിഎമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകളില്‍ മാത്രമായാണുള്ളത്. ഈ സംവിധാനം വ്യാപകമാവുന്നതോടെ യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളില്‍ നിന്നും എടിഎം ശ്രൃംഖലകളില്‍നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകും. കാര്‍ഡ് ഇല്ലാതെ ഷോപ്പിങ് നടത്തുന്നത് പോലെ എവിടെ നിന്നും എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
ആശുപത്രി, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം പോലുള്ള ഇടങ്ങളില്‍ പോലും ഇത്തരത്തിലുള്ള സംവിധാനം വരുന്നത് സാധാരണക്കാര്‍ക്കും ഉപകാരപ്പെടും. യുപിഐ വഴിയും എടിഎമ്മുകള്‍ വഴിയും നടക്കുന്ന തട്ടിപ്പുകള്‍ക്കും ഇതു തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഡ് രഹിത ഇടപാടുകള്‍ രാജ്യത്ത് നടക്കുന്ന കാര്‍ഡ് സ്‌കിമ്മിങ്, കാര്‍ഡ് ക്ലോണിങ് മുതലായ തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കുമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ സേവനം സാധ്യമാകുന്നത് ഇപ്രകാരം
യുപിഐ എനേബിള്‍ഡ് ഇന്ററോപ്പറബിള്‍ കാര്‍ഡ്‌ലസ് ക്യാഷ് വിത്ത്‌ഡ്രോവല്‍ സിസ്റ്റം വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളിലെ യുപിഐ എനേബിള്‍ഡ് ഭീം, പേടിഎം, ജിപേ, ഫോണ്‍പേ മുതലായ ആപ്പുകളും ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും. വളരെ എളുപ്പത്തില്‍ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇത്.
ഈ സേവനം എങ്ങനെ ഉപയോഗിക്കാം?
സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏതെങ്കിലും എടിഎമ്മിലെത്തി മെഷീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. അതിന് ശേഷം നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക കൃത്യമായി നല്‍കുക. യുപിഐ എനേബിള്‍ഡ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ ട്രാന്‍സാക്ഷന് അംഗീകാരം നല്‍കണം. ഇത് നല്‍കി കഴിഞ്ഞാല്‍ എടിഎമ്മില്‍ നിന്നും സാധാരണ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പണം ലഭിക്കുന്ന രീതിയില്‍ തന്നെ പണം ലഭിക്കും. ക്യുആര്‍ കോഡുകള്‍ ഡൈനാമിക്ക് ആയതിനാല്‍ തന്നെ ഓരോ ഇടപാടിലും അവ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അവ കോപ്പി ചെയ്ത് പിന്നീട് ഉപയോഗിക്കാനോ തട്ടിപ്പുകള്‍ക്ക് ഇവ ഉപയോഗിക്കാനോ സാധിക്കുകയില്ല. ഇത് യുപിഐ എനേബിള്‍ഡ് ഇന്ററോപ്പറബിള്‍ കാര്‍ഡ്‌ലസ് ക്യാഷ് വിത്ത്‌ഡ്രോവല്‍ സിസ്റ്റത്തിന്റെ സുതാര്യത ഉറപ്പ് വരുത്താന്‍ സഹായിക്കുന്നു. എന്നാല്‍ ഈ സിസ്റ്റം ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ ലിമിറ്റ് 5,000 രൂപയില്‍ താഴെ ആക്കാനാണ് സാധ്യതയെന്നും റിപോര്‍ട്ടുകളുണ്ട്.
RELATED STORIES
ബന്ദികളെ കൊല്ലാന് ഇസ്രായേല് വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്ക്കെതിരേ വര്ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന് ജനതയും ലബ്നാന് ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMT