Kerala

പൈനാപ്പിള്‍ കൃഷിക്ക് കീടനാശിനികളും കളനാശിനികളും ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ജൈവ വൈവിധ്യ ബോര്‍ഡ് ഹൈക്കോടതിയില്‍

പൈനാപ്പിള്‍ തോട്ടങ്ങളില്‍ പ്രയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ മഴവെള്ളത്തില്‍ ഒഴുകി പുഴയിലും കുളങ്ങളിലും എത്തിച്ചേരുന്നത് അപകടകരമാണെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്്ത കീടനാശിനികളും മറ്റും യഥാര്‍ഥ അളവിലല്ല ഉപയോഗിക്കപ്പെടുന്നത്.അനുവദനീയമായ അളവിനേക്കാള്‍ മൂന്നിരട്ടി അളവിലാണ് കീടനാശിനികളും മറ്റും കൃഷിക്കാര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

പൈനാപ്പിള്‍ കൃഷിക്ക് കീടനാശിനികളും കളനാശിനികളും ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ജൈവ വൈവിധ്യ ബോര്‍ഡ് ഹൈക്കോടതിയില്‍
X

കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിള്‍ കൃഷിക്ക് കീടനാശിനികളും കളനാശിനികളും ഉപയോഗിക്കന്നതു മൂലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചു.ബോര്‍ഡിന്റെ ശുപാര്‍ശയിന്മേല്‍ മൂന്നു മാസത്തിനകം നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.കോടതി നിര്‍ദേശ പ്രകാരം കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലാണ് ജൈവ വൈവിധ്യ ബോര്‍ഡ് പഠനം നടത്തിയത്.

74 ശതമാനം പൈനാപ്പിള്‍ തോട്ടങ്ങളും മലഞ്ചെരുവുകളിലാണ് സ്ഥിതി ചെയ്യുന്നതെന്നും തോട്ടങ്ങളില്‍ പ്രയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ മഴവെള്ളത്തില്‍ ഒഴുകി പുഴയിലും കുളങ്ങളിലും എത്തിച്ചേരുന്നത് അപകടകരമാണെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്്ത കീടനാശിനികളും മറ്റും യഥാര്‍ഥ അളവിലല്ല ഉപയോഗിക്കപ്പെടുന്നത്.അനുവദനീയമായ അളവിനേക്കാള്‍ മൂന്നിരട്ടി അളവിലാണ് കീടനാശിനികളും മറ്റും കൃഷിക്കാര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. സാമ്പിള്‍ പരിശോധനയില്‍ ക്ലോറോ ഫൈറി ഫോസ്,മാലത്തിയോണ്‍,ഡൈയൂറോണ്‍, എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.അശാസ്ത്രീയവും അനിയന്ത്രിതവുമായ രാസപദാര്‍ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

അനിയന്ത്രിതമായ കീടനാശിനികളും മറ്റും പ്രയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ വേണമെന്ന ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അടിയന്തരമായി പരിഗണിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുവരെ കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്്ത കീടനാശിനികളും മറ്റും കര്‍ശന നിയന്ത്രണത്തോടെ ഉപയോഗിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.കൃഷി ഓഫിസര്‍മാര്‍ പൈനാപ്പിള്‍ തോട്ടങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണം. മണ്ണ്്, വെള്ളം, എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ച് പരിധിയില്‍ കവിഞ്ഞ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it