Kerala

ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍

നെടുമങ്ങാട് കരിപ്പൂര് തടത്തരികത്തു വീട്ടില്‍ ദിവ്യ(30)യെയാണ് നെടുമങ്ങാട് സി ഐ രാജേഷും സംഘവും പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്

ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍
X

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീട്ടമ്മ നെടുമങ്ങാട്ട് അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര് തടത്തരികത്തു വീട്ടില്‍ ദിവ്യ(30)യെയാണ് നെടുമങ്ങാട് സി ഐ രാജേഷും സംഘവും പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തുള്ള 16 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനെയാണ് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത്. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു പ്രതി. വീട്ടില്‍ വരാറുണ്ടായിരുന്നു ഭിന്ന ശേഷിക്കാരനായ ആണ്‍കുട്ടിയെ വശത്താക്കിയാണ് പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




Next Story

RELATED STORIES

Share it