ഫോണ്‍ ചോർത്തൽ: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു
സർക്കാർ അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പകപോക്കലാണിത്. സർക്കാർ നടപടികൾ സുപ്രീംകോടതി വിധിക്കും ടെലഗ്രാഫ് ആക്ടിനും വിരുദ്ധമാണ്.
തിരുവനന്തപുരം: ഫോണ്‍ ചോർത്തൽ വിവാദത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ചോർത്തൽ സാധൂകരിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
തന്റെ ഫോണും നിരന്തരം ചോർത്തുന്നുണ്ടെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകരുടെ നമ്പർ കണ്ടെത്തി ചോർത്തുകയും അവരെ വിളിച്ച് വരുത്തുന്നുണ്ടെന്നും അവരെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
സർക്കാർ അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പകപോക്കലാണിത്. സർക്കാർ നടപടികൾ സുപ്രീംകോടതി വിധിക്കും ടെലഗ്രാഫ് ആക്ടിനും വിരുദ്ധമാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു.
RELATED STORIES
ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMTമഴക്കാലമാണ്...; റോഡില്‍ അല്പം ശ്രദ്ധയാവാം
20 May 2024 1:00 PM GMTയുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ...
20 May 2024 12:45 PM GMTമെട്രോ സ്റ്റേഷനുകളിൽ കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ;...
20 May 2024 12:38 PM GMTകട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി
20 May 2024 11:06 AM GMT