Kerala

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 62 ആയി

തുടര്‍ച്ചയായ 13ാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്നത്. ദുരന്തഭൂമിയില്‍നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നും തിരച്ചില്‍ ജോലികള്‍ നടന്നത്.

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 62 ആയി
X

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ഒമ്പതുവയസുകാരന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. എട്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. അതേസമയം, ഇന്നലെ കണ്ടെടുത്ത മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നയ്യന്റെ മകന്‍ മുരുകന്‍ (49) ആണ് മരിച്ചത്. തുടര്‍ച്ചയായ 13ാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്നത്. ദുരന്തഭൂമിയില്‍നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നും തിരച്ചില്‍ ജോലികള്‍ നടന്നത്. പുഴയോരത്തും സമീപപ്രദേശങ്ങളിലും തിരച്ചില്‍ തുടര്‍ന്നു.

മണ്ണിനടിയില്‍ മനുഷ്യശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനത്തിന്റെ സഹായം തിരച്ചില്‍ ജോലികള്‍ക്ക് ഉപയോഗപ്പെടുത്തി. ആറ് മീറ്റര്‍ ആഴത്തില്‍വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ചെന്നൈയില്‍നിന്നുള്ള നാലംഗസംഘത്തെ ഇതിനായി എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നായ്ക്കളുടെ സഹായവും തിരച്ചിലിനായി പ്രയോജനപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിപ്പിച്ച് കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it