Kerala

പെട്രോള്‍,ഡീസല്‍ നിരക്ക് ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തണമെന്ന് ഹരജി; ജിഎസ് ടി കൗണ്‍സിലില്‍ ആവശ്യപ്പെടാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

ജിഎസ്ടി കൗണ്‍സിലിന് നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയക്കാനും, പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഒന്നര മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു

പെട്രോള്‍,ഡീസല്‍ നിരക്ക് ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തണമെന്ന് ഹരജി; ജിഎസ് ടി കൗണ്‍സിലില്‍ ആവശ്യപ്പെടാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം
X

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ചരക്ക് സേവന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.ഇന്ധന വില കുറയ്ക്കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും വില്‍പന നികുതിയും സെസും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിക്ക് വേണ്ടി കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എം സി ദിലീപ് കുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.ജിഎസ്ടി കൗണ്‍സിലിന് നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയക്കാനും, പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഒന്നര മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it