തിരുവല്ലയിലെ കീടനാശിനി പ്രയോഗം: കര്‍ഷകന്റെ മരണത്തില്‍ അവ്യക്തതയെന്ന് പോലിസ്
കീടനാശിനി ശ്വസിച്ചതിനെത്തുടര്‍ന്ന് കര്‍ഷകരായ മത്തായി ഈശോ, സുനില്‍കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍, മരിച്ച പെരിങ്ങര സ്വദേശി മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

പത്തനംതിട്ട: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകത്തൊഴിലാളി മരിച്ചതില്‍ അവ്യക്തതയെന്ന് പോലിസ്. കീടനാശിനി ശ്വസിച്ചതിനെത്തുടര്‍ന്ന് കര്‍ഷകരായ മത്തായി ഈശോ, സുനില്‍കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍, മരിച്ച പെരിങ്ങര സ്വദേശി മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
സനല്‍കുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെത്തുടര്‍ന്നാണെന്ന് ഫോറന്‍സിക് സര്‍ജന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇതുസംബന്ധിച്ച കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പോലിസ് വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ 17നാണ് സനല്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് മത്തായി ഈശോയെ ആശുപത്രിയിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
കിടനാശിനി പ്രയോഗത്തില്‍ മത്തായി ഈശോ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികളുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT