പി സി ജോര്‍ജിന്റെ പാര്‍ട്ടിയുടെ പരസ്യം ജന്മഭൂമിയില്‍
പി സി ജോര്‍ജ് ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നതായ ആരോപണം നിലനില്‍ക്കെയാണ് പാര്‍ട്ടി രജസിട്രേഷന്‍ അറിയിപ്പ് പരസ്യം ജന്മഭൂമിക്ക് നല്‍കിയിരിക്കുന്നത്.

കോട്ടയം: പി സി ജോര്‍ജിന്റെ ജനപക്ഷം(സെക്യൂലര്‍) പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് അറിയിക്കുന്ന പരസ്യം ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍. ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മുമ്പാകെ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും അതു സംബന്ധിച്ചിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്നുമുള്ള അറിയിപ്പാണ് ജന്മഭൂമിക്ക് നല്‍കിയിരിക്കുന്നത്. പി സി ജോര്‍ജ് ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നതായ ആരോപണം നിലനില്‍ക്കെയാണ് പാര്‍ട്ടി രജസിട്രേഷന്‍ അറിയിപ്പ് പരസ്യം ജന്മഭൂമിക്ക് നല്‍കിയിരിക്കുന്നത്.
അറിയിപ്പ് പ്രകാരം പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് പാര്‍ട്ടി ചെയര്‍മാന്‍. ജോര്‍ജ് സെബാസ്റ്റിയന്‍(പൂഞ്ഞാര്‍), സെബി മാത്യു(പാലാ), അഡ്വ. ജോര്‍ജ് ജോസഫ്(കാക്കനാട്), അബ്ദുല്‍ ഖാദര്‍ എ പി(കൊണ്ടോട്ടി), ആന്റണി മാര്‍ട്ടിന്‍ ജോസഫ്(കാഞ്ഞിരപ്പള്ളി) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. തൃശൂര്‍ സ്വദേശി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫാണ് ട്രഷറര്‍. തിരുവനന്തപുരം ജഗതിയിലാണ് പാര്‍ട്ടിയുടെ ആസ്ഥാനമെന്നും അറിയിപ്പില്‍ പറയുന്നു.
RELATED STORIES
മെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMT