പി സി ജോര്‍ജിന്റെ ആരോപണം അടിസ്ഥാനരഹിതം: എസ്ഡിപിഐ
തമിഴ്‌നാട്ടില്‍ എസ്ഡിപിഐ ബിജെപി മുന്നണിയിലാണെന്ന ജോര്‍ജിന്റെ പ്രസ്താവന ലജ്ജാകരമാണ്. ജോര്‍ജ് രാഷ്ട്രീയ അജ്ഞതയുടെ പേരിലാണ് ഇങ്ങനെ സംസാരിക്കുന്നത്.

കൊച്ചി: പി സി ജോര്‍ജ് എംഎല്‍എ എസ്ഡിപിഐക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും നുണപ്രചാരണം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയമര്യാദ കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ എസ്ഡിപിഐ ബിജെപി മുന്നണിയിലാണെന്ന ജോര്‍ജിന്റെ പ്രസ്താവന ലജ്ജാകരമാണ്. ജോര്‍ജ് രാഷ്ട്രീയ അജ്ഞതയുടെ പേരിലാണ് ഇങ്ങനെ സംസാരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുമായി സഹകരിച്ചാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. ആ മുന്നണിയില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയുമില്ല. കൂടാതെ ബിജെപി എഐഎഡിഎംകെ മുന്നണിയുടെ ഭാഗമാണ്. സാക്ഷരകേരളത്തിലെ നിയമസഭാംഗമാണെന്ന കാര്യം ജോര്‍ജ് വിസ്മരിക്കരുത്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് കലാപങ്ങളും ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും നടത്തുന്ന സംഘപരിവാരത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ സമാധാനവും രാജ്യപുരോഗതിയും ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും കഴിയില്ല.
ഇടതു-വലതു മുന്നണികളുടെ ആലയങ്ങളില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സംഘപരിവാര പാളയത്തിലെത്തുന്നതിന് അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിക്കുന്ന രീതി ജോര്‍ജ് കഴിഞ്ഞ കുറേ നാളുകളായി പരീക്ഷിച്ചുവരികയാണ്. മുസ്്‌ലിം, ക്രിസ്ത്യന്‍, ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കെതിരേ കൊലവിളി നടത്തുന്ന സംഘപരിവാരത്തെ വെള്ളപൂശിയെങ്കിലും അധികാരം ഉറപ്പിക്കാനുള്ള വിഫലശ്രമമാണ് ജോര്‍ജ് നടത്തുന്നത്. ജോര്‍ജിന് രാഷ്ട്രീയധാര്‍മികത അല്‍പമെങ്കിലുമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ജനവിധി തേടാന്‍ തയ്യാറാവണമെന്നും അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT