Kerala

കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം ക്രൂരവും അംഗീകരിക്കാനാവാത്തതുമെന്ന് ഹൈക്കോടതി

പ്രതികളുടെ പ്രവൃത്തി ഹീനമാണെന്നും കോടതി വ്യക്തമാക്കി. അതേ സമയം കേസിലെ പ്രതികളായ കല്ലട ട്രാവല്‍സിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ പരേഡ് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.തിരിച്ചറിയല്‍ പരേഡിന് ഒരു മാസത്തിലധികം സമയം ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു ഹരജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് പുപ്പെടുവിക്കാന്‍ കോടതി ഉത്തരവിട്ടു.കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്

കല്ലട ട്രാവല്‍സിന്റെ ബസില്‍  യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം ക്രൂരവും അംഗീകരിക്കാനാവാത്തതുമെന്ന് ഹൈക്കോടതി
X

കൊച്ചി: കല്ലട ട്രാവല്‍സിന്റെ ബസില്‍ വെച്ച് യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം ക്രൂരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഹൈക്കോടതി. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.പ്രതികളുടെ പ്രവൃത്തി ഹീനമാണെന്നും കോടതി വ്യക്തമാക്കി. അതേ സമയം കേസിലെ പ്രതികളായ കല്ലട ട്രാവല്‍സിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ പരേഡ് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.തിരിച്ചറിയല്‍ പരേഡിന് ഒരു മാസത്തിലധികം സമയം ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു തിരിച്ചറിയല്‍ പരേഡിന് സമയം ലഭിക്കാത്തതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. കൊലപാതക കേസില്‍ പോലും ജാമ്യം അനുവദിക്കുന്നില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് പുപ്പെടുവിക്കാന്‍ കോടതി ഉത്തരവിട്ടു.കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നുംപ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍ കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു . കുറ്റകൃത്യത്തിന്റെഗൗരവവും അത് സമുഹത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതവും വിചാരണ കോടതി പരിഗണിച്ചില്ലന്നുംസര്‍ക്കാര്‍ ഹരജിയില്‍ ചുണ്ടി

Next Story

RELATED STORIES

Share it