യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവം: കല്ലട സുരേഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി
തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ ഓഫിസിലാണ് ഇന്ന് വൈകുന്നേരത്തോടെ ഹാജരായത്. ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്ന്് ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് സുരേഷ് കല്ലട പോലിസിനെ അറിയിച്ചിരുന്നത്.തുടര്‍ന്ന് ചികില്‍സാ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുരേഷ് ഹാജരായിരിക്കുന്നത്

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘത്തിന്റെ മുമ്പാകെ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ്് പോലിസ് കമ്മീഷണറുടെ ഓഫിസിലാണ് ഇന്ന് വൈകുന്നേരത്തോടെ സുരേഷ് ഹാജരായത്. ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്ന്് ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും സുരേഷ് കല്ലട പോലിസിനെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന്, ചികില്‍സാ രേഖകള്‍ ഹാജരാക്കാന്‍ പോലിസ് സുരേഷിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകുന്നേരത്തോടെ സുരേഷ് പോലിസ് മുമ്പാകെ ഹാജരായത്.ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ സുരേഷിനെതിരെ കോടതിയെ സമീപിക്കാനായിരുന്നു പോലിസ് തീരുമാനിച്ചിരുന്നത്.നേരത്തെ കേസില്‍ കല്ലട ട്രാവല്‍സിലെ ഏഴു ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളും പോലിസ് ആരംഭിച്ചു
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT