Kerala

മലപ്പുറം ജില്ലാവിഭജനം: ശ്രദ്ധക്ഷണിക്കലിൽ നിന്നും ലീഗ് എംഎൽഎ പിൻമാറി

മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റം. പുതിയ ജില്ലകളുടെ കാര്യത്തിൽ യുഡിഎഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതിയെന്നാണ് പാർട്ടി നിർദ്ദേശം.

മലപ്പുറം ജില്ലാവിഭജനം: ശ്രദ്ധക്ഷണിക്കലിൽ നിന്നും ലീഗ് എംഎൽഎ പിൻമാറി
X

തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കാനിരുന്ന ശ്രദ്ധക്ഷണിക്കലിൽ നിന്നും മുസ്ലീം ലീഗ് എംഎൽഎ കെഎൻഎ ഖാദർ പിൻമാറി. പുതിയ ജില്ലകളുടെ കാര്യത്തിൽ യുഡിഎഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർനടപടികൾ മതിയെന്നാണ് പാർട്ടി നിർദ്ദേശം. ഇതേത്തുടർന്ന് ലീഗ് നേതൃത്വം ഇടപെട്ടതോടെയാണ് എംഎൽഎ വിഷയം അവതരിപ്പിക്കാതെ പിൻമാറിയതെന്നാണ് വിവരം. യുഡിഎഫ് നയപരമായ തീരുമാനം എടുക്കാത്ത പശ്ചാത്തലത്തിൽ വിഷയം സഭയിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്.

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിലെ ആവശ്യകതയിലേക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനാണ് നോട്ടീസ് നൽകിയത്. തിരൂർ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണമെന്നും മലപ്പുറം ജില്ല നിലവിൽ നേരിടുന്ന വികസന പ്രശ്നത്തിന് ഇതിലൂടെ മാത്രമേ പരിഹാരമുണ്ടാകൂ എന്നുമായിരുന്നു ലീഗിന്റെ വാദങ്ങൾ. ഈ വിഷയമാണ് കെ എൻ എ ഖാദർ നിയമസഭയിൽ ശ്രദ്ധക്ഷണിക്കലായി കൊണ്ടുവന്നത്. എന്നാൽ, ശ്രദ്ധ ക്ഷണിക്കലിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്ഷണിച്ചപ്പോൾ കെഎൻഎ ഖാദർ സഭയിൽ ഹാജരായിരുന്നില്ല. തുടർന്ന് മറ്റ് നടപടികളിലേക്ക് സ്പീക്കർ കടക്കുകയായിരുന്നു.

Next Story

RELATED STORIES

Share it