Kerala

കേരള കോണ്‍ഗ്രസില്‍ രോഷംപുകയുന്നു; ജോസഫിന് സീറ്റ് നല്‍കാതിരുന്നതിന് പിന്നില്‍ ജോസ് കെ മാണിയുടെ തന്ത്രമെന്ന് ടി യു കുരുവിള

കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ധാരണയിലെത്തിയത് പാര്‍ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പി ജെ ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കാനായിരുന്നു.രാജ്യ സഭാ സീറ്റ് മാണി വിഭാഗം എടുത്ത സാഹചര്യത്തില്‍ ലോക് സഭാ സീറ്റ് പി ജെ ജോസഫിന് നല്‍കാനാണ് തീരുമാനിച്ചത്.കോട്ടയം സീറ്റിനായി പാര്‍ടിയില്‍ തന്നെ ചിലര്‍ മല്‍സരിക്കാനാഗ്രഹിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതിനു ശേഷം പി ജെ ജോസഫിന്റെ പേര് പ്രഖ്യാപിക്കാമെന്നും പറഞ്ഞ് ധാരണയിലെത്തിയതായിരുന്നു.പാര്‍ടി ഒന്നായി പോകാന്‍ ജോസ് കെ മാണിക്ക് താല്‍പര്യമില്ല. പാര്‍ടി ചെയര്‍മാന്‍ സ്ഥാനമാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിനായി മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നു. ജോസ് കെ മാണിയുടേത് ഏകാധിപത്യ പ്രവണതയെന്നും ടി യു കുരുവിള

കേരള കോണ്‍ഗ്രസില്‍ രോഷംപുകയുന്നു; ജോസഫിന് സീറ്റ് നല്‍കാതിരുന്നതിന് പിന്നില്‍ ജോസ് കെ മാണിയുടെ തന്ത്രമെന്ന് ടി യു കുരുവിള
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ച കെ എം മാണിയുടെ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയില്‍ രോഷം ശക്തമാകുന്നു. കെ എം മാണിയുടെ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ടി യു കുരുവിള, മുന്‍ മന്ത്രിയും എംഎല്‍എയുമായ മോന്‍ ജോസഫ് എന്നിവര്‍ രംഗത്തെത്തി.പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചത് ജോസ് കെ മാണിയുടെ തന്ത്രമാണെന്ന് ടി യു കുരുവിള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ധാരണയിലെത്തിയത് പാര്‍ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പി ജെ ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കാനായിരുന്നു.രാജ്യ സഭാ സീറ്റ് മാണി വിഭാഗം എടുത്ത സാഹചര്യത്തില്‍ ലോക് സഭാ സീറ്റ് പി ജെ ജോസഫിന് നല്‍കാനാണ് തീരുമാനിച്ചത്.കോട്ടയം സീറ്റിനായി പാര്‍ടിയില്‍ തന്നെ ചിലര്‍ മല്‍സരിക്കാനാഗ്രഹിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതിനു ശേഷം പി ജെ ജോസഫിന്റെ പേര് പ്രഖ്യാപിക്കാമെന്നും പറഞ്ഞ് ധാരണയിലെത്തിയതായിരുന്നു.

ഇന്നലെ രാത്രിയില്‍ വരെ ഇത്തരത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പി ജെ ജോസഫിന് സീറ്റ് നിഷേധിക്കുന്ന നിലപാടാണ് ഉണ്ടായത്.രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ പി ജെ ജോസഫുമായി യാതൊരവിധ ആലോചനയും നടത്താതെയാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയത്. ഇതിനൊന്നും പി ജെ ജോസഫ് യാതൊരു വിധ എതിര്‍പ്പും പ്രകടിപ്പിച്ചില്ല.ജോയി എബ്രാഹത്തിന് സ്ഥാനം നല്‍കിയപ്പോഴും തങ്ങള്‍ യാതൊരു വിധ എതിര്‍പ്പും പ്രകടിപ്പിച്ചില്ല.പാര്‍ടി ഒന്നായി പോകണമെന്ന കാഴ്ചപാടായിരുന്നു തങ്ങള്‍ക്ക്.എല്‍ഡിഎഫില്‍ മന്ത്രിയായിരിക്കെ ആ സ്ഥാനം രാജിവെച്ചാണ് പി ജെ ജോസഫ് മാണി ഗ്രൂപ്പിലേക്കും യുഡിഎഫിലേക്കും വന്നത്. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന കാഴ്ചപാടായിരുന്നു പി ജെ ജോസഫിനുണ്ടായിരുന്നത്. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് പി ജെ ജോസഫിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരിക്കുന്നത്.ജോസ് കെ മാണിയുടെ തന്ത്രമാണ് ഇതിനു പിന്നിലുള്ളത് ഇതില്‍ തങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്.പാര്‍ടി ഒന്നായി പോകണമെന്ന് ജോസ് കെ മാണിക്ക് താല്‍പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി കാണുമ്പോള്‍ തോന്നുന്നതെന്നും ചോദ്യത്തിന് മറുപടിയായി ടി യു കുരുവിള പറഞ്ഞു.ഏകാധിപത്യ പ്രവണതയാണ് അദ്ദേഹത്തിനുള്ളത്.കെ എം മാണിക്ക് സുഖമില്ലാതിരിക്കുകയാണ്.പാര്‍ടിയുടെ ചെയര്‍മാനാകണമെന്നാണ് ജോസ് കെ മാണിയുടെ ലക്ഷ്യം.ആ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിനായി മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കണം. നേരത്തെ ജോസ് കെ മാണിയുടെ യാത്ര നടത്തിയതും ആ ലക്ഷ്യം വെച്ചായിരുന്നു. യാത്രയുടെ കാര്യം പോലും ആരോടും കാര്യമായി ആലോചിച്ചിരുന്നില്ല. സി എഫ് തോമസ് പോലും പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ വിമര്‍ശിച്ചിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു പി ജെ ജോസഫിന് സീറ്റ് നല്‍കാന്‍ ധാരണയിലെത്തിയിരുന്നതെന്നും ടി യു കുരുവിള പറഞ്ഞു.യുഡിഎഫ് നേതാക്കളുമായി ആലോചിച്ച ശേഷം തീരൂമാനമെടുക്കുമെന്നും ടി യു കുരുവിള പറഞ്ഞു.പി ജെ ജോസഫിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് മനപ്രയാസമുണ്ടാക്കിയെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും പറഞ്ഞു.യുഡിഎഫ് നേതാക്കളുമായി പി ജെ ജോസഫ് സംസാരിച്ച ശേഷം അദ്ദേഹം കൂടുതല്‍ പ്രതികരണം നടത്തുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it