പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ തീപ്പൊള്ളലേറ്റ് മരിച്ചു
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി സിപിഎം കൗണ്‍സിലര്‍ ഷീബ പുതുക്കരയാണ് ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്.
BY NSH9 March 2019 3:29 AM GMT

X
NSH9 March 2019 3:29 AM GMT
മലപ്പുറം: തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി സിപിഎം കൗണ്‍സിലര്‍ ഷീബ പുതുക്കരയാണ് ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞയാഴ്ച ചെട്ടിപ്പടി കീഴ്ചിറയിലെ വീട്ടില്‍വച്ച് ശരീരത്തില്‍ മണ്ണണ്ണയൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരുടെ മൊഴി പരപ്പനങ്ങാടി മജിസ്‌ടേറ്റ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യചെയ്യാനുണ്ടായ കാരണം ഭര്‍ത്താവിന്റെ സംശയമാണന്ന് ഷീബ മൊഴി നല്‍കിയതായി പോലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.
Next Story