Kerala

മാവോവാദി നേതാവ് എം ഉസ്മാൻ എടിഎസ് കസ്റ്റഡിയിൽ

2016ൽ പാണ്ടിക്കാട് പോലിസ് രജിസ്റ്റർ ചെയ്ത കേസ് 2020ൽ കേരള എടിഎസ് ഏറ്റെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണാർത്ഥമാണ് എടിഎസ് ഉസ്മാനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

മാവോവാദി നേതാവ് എം ഉസ്മാൻ എടിഎസ് കസ്റ്റഡിയിൽ
X

മ​ഞ്ചേ​രി: പ​ന്തീ​രാ​ങ്കാ​വ് യുഎപി.എ കേ​സി​ലെ മൂ​ന്നാം പ്ര​തി​ എം ഉസ്മാനെ എടിഎസിന്റെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. പ​ത്ത് ദി​വ​സ​ത്തേ​ക്കാണ് ഉസ്മാനെ ജി​ല്ല ജ​ഡ്ജി എസ് മു​ര​ളി​കൃ​ഷ്ണ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്. ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡിന്റെ (എടിഎ​സ്) ചോ​ദ്യം ചെ​യ്യ​ൽ പൂർത്തിയാ​ക്കി​യ ശേ​ഷം 24ന് ​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പ​ട്ടി​ക്കാ​ട് നി​ന്നാ​ണ് ഉസ്മാനെ തിങ്കളാഴ്ച്ച രാവിലെ ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. തുടർന്ന് മലപ്പുറം ജില്ലയിലെ എടിഎസ് ക്യാംപ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഉസ്മാനെ കോടതിയിൽ ഹാജരാക്കിയത്.

2016ൽ പാണ്ടിക്കാട് പോലിസ് രജിസ്റ്റർ ചെയ്ത കേസ് 2020ൽ കേരള എടിഎസ് ഏറ്റെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണാർത്ഥമാണ് എടിഎസ് ഉസ്മാനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it